city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
യോഗം ചേരും

ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഔദ്യോഗിക ഭാഷാ സമിതിയുടെ ദൈ്വമാസ യോഗം ആഗസ്റ്റ് നാലിന് 10 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ ഭാഷാമാറ്റ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സഹിതം ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്വിസ് മത്സരം മാറ്റി വെച്ചു

ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്താനിരുന്ന ഒളിംപിക്‌സ് ക്വിസ് മത്സരം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് തളങ്കര അല്‍-അമീന്‍ സ്‌കൂളില്‍ നടത്തും. മത്സരിക്കുന്നവര്‍ 9744340313 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഭൂമി ലേലം ചെയ്യുന്നു

സെയില്‍സ് ടാക്‌സ് കുടിശ്ശിക അടക്കാത്തതിനാല്‍ ജപ്തിചെയ്യപ്പെട്ട എം.എ.അബ്ദുള്‍ അഷ്‌റഫ് എന്നവരുടെ കുഡ്‌ലു വില്ലേജില്‍പ്പെട്ട സര്‍വ്വെ നം.107/1സി2പിടി-യില്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലം ലേലം ചെയ്ത് വില്പന നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ലേലം ഓഗസ്റ്റ് 17ന് 11 മണിക്ക് കുഡ്‌ലു വില്ലേജ് ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 04994-225789 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ഇ-മണല്‍: ഹര്‍ത്താല്‍ ദിന ക്രമീകരണം

ഇ-മണല്‍ പദ്ധതി പ്രകാരം ജൂലൈ 30-ാം തീയ്യതി പണമടച്ച് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ആഗസ്റ്റ് രണ്ടാം തീയ്യതി മണലെടുക്കുവാനുള്ള പാസ് ലഭിച്ചവര്‍ക്ക് ആഗസ്റ്റ് നാലിന് മണല്‍ വിതരണം ചെയ്യുന്നതാണ്. ഹര്‍ത്താല്‍ മൂലമുണ്ടായേക്കാവുന്ന അസൗകര്യം കണക്കിലെടുത്താണ് ബദല്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്റര്‍വ്യൂ മാറ്റി വെച്ചു

കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്ന് നടത്താനിരുന്ന വിവിധ വകുപ്പുകളിലേക്കുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് മൂന്നിലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഹജ്ജ് ക്ലാസ് മാറ്റിവെച്ചു

ഇന്ന് (ആഗസ്റ്റ് 2) തൃക്കരിപ്പൂരില്‍ നടത്താനിരുന്ന ഹജ് സാങ്കേതിക ക്ലാസും മെഡിക്കല്‍ പരിശോധനയും ആഗസ്റ്റ് ഏഴിലേക്ക് മാറ്റിയതായി ഹജ് ട്രെയിനര്‍ ടി.കെ.പി മുസ്തഫ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ആഗസ്റ്റ് 13ന് 

ആഗസ്റ്റ് 2ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ആഗസ്റ്റ് 13ന് രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

വാഹനത്തിന് ക്വട്ടേഷന്‍

ഐ സി ഡി എസ് കാറഡുക്ക അഡീഷണല്‍ പ്രോജക്ടിലെ ആവശ്യത്തിലേക്കായി കാര്‍/ജീപ്പ് കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും ടെന്റര്‍ ക്ഷണിച്ചു. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഏഴ് വര്‍ഷത്തിലധികം പഴക്കം ഉണ്ടാകരുത്. ടെന്റര്‍ ഫോറവും വിശദവിവരങ്ങളും ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭ്യമാണ്. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 17 പകല്‍ 3.30 മണി.

ഓണം മേള സംഘാടക സമിതി

ഈ വര്‍ഷത്തെ ഐ.ആര്‍.ഡി.പി/എസ്.ജി.എസ്.വൈ ഓണം വിപണനമേള ഓഗസ്റ്റ് 23 മുതല്‍ 27 വരെ കാഞ്ഞങ്ങാട് നടത്തും. മേളയുടെ സംഘാടകസമിതി യോഗം ഓഗസ്റ്റ് നാലിന് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരും.

കള്ളുഷാപ്പ് ലേലം

കാസറഗോഡ് എക്‌സൈസ് ഡിവിഷന്റെ ബദിയടുക്ക കുമ്പള റേഞ്ചുകളിലെ ജൂലൈ 30ന് വില്പന പോകാത്ത കള്ളുഷാപ്പുകളുടെ പുനര്‍ലേലം ആഗസ്റ്റ് മൂന്നിന് 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ഓഫീസുകളില്‍ ലഭിക്കും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് - 2 എച്ച്.ഡി.വി തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പ്രായോഗിക പരീക്ഷയ്ക്ക് വിളിക്കാന്‍ അര്‍ഹരായവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രായോഗിക പരീക്ഷ, ഫിസിക്കല്‍ മെഷര്‍മെന്റ് തീയതികള്‍ പിന്നീട് അറിയിക്കും. ചുരുക്കപ്പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 10ന് 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia