city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ഭൂമിയുടെ ന്യായവിലയിലെ അപാകത: പൊതുജനാഭിപ്രായം കേള്‍ക്കും

ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഓഗസ്റ്റ് 17ന് രാവിലെ കാസര്‍കോട്‌ താലൂക്കിലും ഉച്ചയ്ക്ക് ശേഷം ഹോസ്ദുര്‍ഗ്ഗ് താലൂക്കിലും പൊതുജനാഭിപ്രായം കേള്‍ക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് നിലവിലുള്ള ഫെയര്‍ വാല്യു നിര്‍ണ്ണയത്തിലെ അപകാതകള്‍ ചൂണ്ടിക്കാണിക്കാകുന്നതാണ്.

പരപ്പ ഡിപ്പോയില്‍ നിന്ന് തടി ലേലം ചെയ്യുന്നു

കേരള വനം വകുപ്പ് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക്, അക്കേഷ്യ, കമ്പകം ഇനത്തില്‍പ്പെട്ട 113.394 ക്യൂബിക് മീറ്റര്‍ തടികളും 12.200 എം.ടി തേക്കിന്‍ വിറകുകളും വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും പരപ്പ തടി ഡിപ്പോവില്‍ വെച്ച് ഓഗസ്റ്റ് ഒന്‍പതിന് പകല്‍ 10 മണിക്ക് ലേലം ചെയ്ത് വില്‍ക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലദിവസം 10 മണിക്ക് മുമ്പായി സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി 20,000 രൂപ നിരതദ്രവ്യം ഒടുക്കി തടികള്‍ ലേലം കൊള്ളാവുന്നതാണ്. ഒരുലക്ഷം രൂപ ലേലതുക ഒടുക്കുകയും ലേലം സ്ഥിരപ്പെടുത്തന്ന മുറയ്ക്ക് ബാക്കി തുകയും നികുതികളും ഒടുക്കി തടികള്‍ കൊണ്ടുപോകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446039069 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

കാന്റീന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്‌ ഐ.ടി.ഐയിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 17ന് മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256440, 255990 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് പരിശീലനം

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 14ന് വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരു ദിവസത്തെ പഠന ക്യാമ്പ് - പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം തലശ്ശേരി ഹോട്ടല്‍ ശ്രീഗോകുലം ഫോര്‍ട്ടില്‍ നടത്തുന്നതാണ്. 

വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ തൊഴില്‍ സംബന്ധമായ കരാറുകള്‍ ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍ വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശം അറിഞ്ഞിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡീമെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കുന്നതാണ്.
താല്പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമെ പ്രവേശനം ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490-2321888, 0497-2765310, 9447619044 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

വികലാംഗര്‍ക്കുള്ള പദ്ധതികള്‍ സമര്‍പ്പിക്കാം

വികലാംഗരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ വികലാംഗ പുനരധിവാസ കമ്മീഷണര്‍ ക്ഷണിച്ചു. ആരോഗ്യം, ഐ.ടി മേഖലകളിലെ വികസനത്തിന്റെ ഫലങ്ങള്‍ വികലാംഗര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതികള്‍ സമര്‍പ്പിക്കാം. വികലാംഗര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍, ചികിത്സാ മാര്‍ഗ്ഗങ്ങള്‍, ആംഗവൈകല്യം തടയാനും, പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാനുമുള്ള നൂതന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തുന്ന പദ്ധതികളും സമര്‍പ്പിക്കാം. താല്പര്യമുള്ള സാങ്കേതിക വിദഗ്ദര്‍, ഗവേഷകര്‍, നയരൂപീകരണ മേധാവികള്‍ ഈ വിഷയത്തിലുള്ള ഗവേഷണ പദ്ധതികള്‍ ഡോക്ടര്‍ എന്‍.അഹമ്മദ് പിള്ള, വികലാംഗര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തില്‍ സെപ്തംബര്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍ നം.9846045618.

ഹജ്ജ് പഠന ക്യാമ്പ്

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാങ്കേതിക പഠന ക്ലാസിന്റെയും മെഡിക്കല്‍ ക്യാമ്പിന്റെയും സമാപന പരിപാടി ആഗസ്റ്റ് എട്ടിന് 9 മണിക്ക് ഉദുമ ഏറോള്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തും. ഹജ്ജിന് അനുമതി ലഭിച്ച് ട്രെയിനിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കാത്ത മുഴുവന്‍ ഹാജിമാരും ഈ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ഹജ്ജ് ട്രെയിനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497138738 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia