city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍: സീനിയോറിറ്റി പുനസ്ഥാപിക്കാം

സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും 1993 ജനുവരി ഒന്നുമുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനസ്ഥാപിച്ച് നല്‍കുന്നു. ഇതിനുള്ള അപേക്ഷ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 31 ആണ്. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം

ജില്ലയില്‍ സ്തുത്യര്‍ഹമായ രീതിയില്‍ വികലാംഗ ക്ഷേമ പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വികലാംഗര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ പ്രൊഫ.ഡോ.എന്‍.അഹമ്മദ് പിള്ള, സോഷ്യല്‍ വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം 12 (ഫോണ്‍: 04712347704, 9846045618) എന്ന വിലാസത്തില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ ആഗസ്റ്റ് 23നകം നല്‍കണം.

ജനസംഖ്യാ രജിസ്‌ട്രേഷന്‍ പ്രത്യേക ക്യാമ്പുകള്‍

ബദിയടുക്ക, മധൂര്‍ വില്ലേജില്‍ ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ ഹാജരാകാത്തവര്‍ക്ക് ഓഗസ്റ്റ് 11, 12 തീയ്യതികളില്‍ പ്രത്യേക ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മധൂര്‍ വില്ലേജില്‍പ്പെട്ടവര്‍ മധൂര്‍ ജി.ജെ.ബി സ്‌കൂളിലും, ശിരിബാഗിലു ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിലും ഹാജരാകണം. ബദിയടുക്ക വില്ലേജുകാര്‍ പള്ളത്തടുക്ക എ.യു.പി സ്‌കൂളില്‍ നടക്കുന്ന ക്യമ്പിലും ഹാജരാകണം. അഞ്ച് വയസ്സും അതിന് മുകളില്‍ പ്രായമുള്ള എല്ലാവരും ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പില്‍ എത്തുന്നവരുടെ ഫോട്ടോയും, വിരലടയാളവും, കണ്ണിന്റെ ഐറിസ് ഇമേജും എടുക്കുന്നതാണ്.

പരാതികള്‍ 14 വരെ നല്‍കാം

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ കരട് ഗുണഭോക്തൃ ലിസ്റ്റിനെക്കുറിച്ചുള്ള പരാതികള്‍ ഓഗസ്റ്റ് 14 വരെ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

പെരിയ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഹീറ്റ് എഞ്ചിന്‍ ലബോറട്ടറിക്കുള്ള ഉപകരണങ്ങളും ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട് ലാബിലേക്കുള്ള ഉപകരണങ്ങളും ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സെപ്റ്റംബര്‍ 14ന് 11 മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പോളിടെക്‌നിക്ക് ഓഫീസില്‍ നിന്നും ലഭിക്കും.

മത ന്യൂനപക്ഷങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പക്ക് ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ മതന്യൂപക്ഷങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ചെറുകിട വ്യാപാരം, ഹോട്ടല്‍, ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ മേഖലകളിലും ഓട്ടോറിക്ഷ മുതലായവയ്ക്കും വായ്പ ലഭിക്കുന്നതാണ്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 40,000 രൂപയ്ക്ക് താഴെയും നഗരപ്രദേശങ്ങളില്‍ 55,000 രൂപയ്ക്ക് താഴെയും ആയിരിക്കണം. പ്രായം 18നും 55നും മധ്യേ. ആറ് ശതമാനം പലിശ നിരക്കില്‍ മതിയായ സ്വത്ത്/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥകളില്‍ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. ഓട്ടോറിക്ഷയ്ക്ക് മത ന്യൂനപക്ഷങ്ങള്‍ക്ക് ഒരുലക്ഷത്തിനാല്പതിനായിരം രൂപവരെയും അനുവദിക്കും വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് സ്ഥിതിചെയ്യുന്ന ഹൈലേന്‍ പ്ലാസ, എം.ജി.റോഡ്, കാസറഗോഡ് എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ ആഗസ്റ്റ് 17ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി കാസറഗോഡ് ജില്ലയിലെ കേസുകള്‍ വിചാരണ ചെയ്യും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍ ക്രമീകരണം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഡാറ്റാ എന്‍ട്രി വെരിഫിക്കേഷന്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 13 മുതല്‍ 25 വരെ സ്‌പെഷ്യല്‍ റിന്യൂവല്‍, ഒഴികെ മറ്റ് എല്ലാ ജോലികളും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും നിര്‍ത്തിവച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ആധാര്‍ ഫോട്ടോയെടുപ്പ്

ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ ആധാര്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തീയ്യതിയും നിശ്ചയിച്ചു. സായി മന്ദിര കിളിങ്ങാര്‍ ഒന്നാം വാര്‍ഡ് - ആഗസ്റ്റ് 10, 11. എം.എസ്.സി.എച്ച്.എസ് നീര്‍ച്ചാല്‍ - ആഗസ്റ്റ് 12, 13, 14, 16, 17, 18, 22, 23.

സൗജന്യ ഡ്രൈവിംഗ് കോഴ്‌സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 20നും 35നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, വിലാസം, ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ആഗസ്റ്റ് 18ന് മുന്‍പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട് - 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240.

ക്ഷേത്രങ്ങള്‍ക്ക് ജീര്‍ണ്ണോദ്ധാരണത്തിന് ധനസഹായം നല്‍കുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആഗസ്റ്റ് 20നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ബോര്‍ഡിന്റെ അധികാരപരിധി പ്രദേശത്തുള്ള സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും പരിമിതമായ തോതില്‍ ധനസഹായം അനുവദിക്കുന്നതാണ്.
നിശ്ചിത അപേക്ഷാ ഫോറത്തിന്റെ മാതൃക മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും കാസറഗോഡ്ഡിവിഷന്‍അസിസ്റ്റന്റ്കമ്മീഷണര്‍മാരുടെഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം

ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 15ന് ഉപന്യാസ രചനാ മത്സരം നടത്തുന്നു. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂളിലും നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്സിലുമാണ് മത്സരം. രാവിലെ 11ന് മത്സരം ആരംഭിക്കും. മലയാളം, കന്നട ഭാഷകളില്‍ മത്സരമുണ്ടായിരിക്കും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രധാനാധ്യാപകര്‍ നല്‍കിയ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 10.30ന് മത്സരകേന്ദ്രങ്ങളിലെത്തണം. ഒന്നാം സ്ഥാനത്തിന് 500 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 300, 200 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.

ഐ ടി ഐ സെക്കന്റ് സെലക്ഷന്‍ ലിസ്റ്റ്

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡിലേക്കും എന്‍.സി.വി.ടി ട്രേഡിലേക്കും പ്രവേശനത്തിനുള്ള സെക്കന്റ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 13ന് 10 മണിക്കും, എന്‍.സി.വി.ടി ട്രേഡിലേക്ക് ഓഗസ്റ്റ് 14ന് 10 മണിക്കും ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256440, 255990 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords: Government, Annoncements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia