സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.02.2014
Feb 18, 2014, 13:45 IST
കുമ്പള റീജിയണല്‍ ലബോറട്ടറിക്ക് 21ന് മുഖ്യമന്ത്രി തറക്കല്ലിടും
കാസര്‍കോട്: കുമ്പള കോയിപ്പാടി വില്ലേജിലെ നായ്ക്കാപ്പില്‍ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന റീജിയണല്‍ ഡയറി ലബോറട്ടറിയുടെയും മലബാര്‍ മേഖല ക്ഷീരോല്‍പ്പാദക യൂണിയന്‍ ആരംഭിക്കുന്ന ക്യാറ്റില്‍ ഫീഡ് മില്ലിംഗ് യൂണിറ്റിന്റെയും ശിലാസ്ഥാപനം ഈ മാസം 21 ന് രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഗ്രാമ വികസന - ക്ഷീരവികസന-വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ഇബ്രാഹിം കുഞ്ഞ്, റവന്യു മന്ത്രി അടൂര്‍ പ്രകാശ്, എക്‌സൈസ് ഫീഷറീസ് വകുപ്പ് മന്ത്രി കെ.ബാബു, പി.കരുണാകരന്‍ എം.പി, എം.എല്‍.എ. മാര്‍ ജില്ലാ പഞ്ചായത്ത് പ്രസഡണ്ട്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ശുചിത്വാരോഗ്യ ബോധവല്‍ക്കരണ വാരാചരണം സംഘടിപ്പിക്കും

ഗൃഹസന്ദര്‍ശനം, റാലികള്‍, സെമിനാര്‍, കലാജാഥകള്‍, റോഡ്‌ഷോ, സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല ശുചിത്വ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 24 നു കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. മാലിന്യ സംസ്‌ക്കരണം, പകര്‍ച്ചവ്യാധി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. ജില്ലയില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, പെന്‍ഷന്‍കാര്‍, മഹിളാപ്രധാന്‍ ഏജന്റുമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ചു കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍റഹിമാന്‍ കുഞ്ഞിമാസ്റ്റര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇബ്രാഹിം ഷെരീഫ്, എ ഡി സി ജനറല്‍ എം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷ ഒന്നിന്
കാസര്‍കോട്: വിവിധ വകുപ്പുകളില്‍ തസ്തികമാറ്റം വഴി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 219/2013 പ്രകാരമുളള തെരഞ്ഞെടുപ്പിനായി മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3.15 വരെ ഒബ്ജക്ടീവ് മാതൃകയിലുളള (ഒ എം ആര്‍ മൂല്യ നിര്‍ണയം) പരീക്ഷ ജി എച്ച് എസ് എസ് കാസര്‍കോട്, ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യം 1.30 ന് മുമ്പ് തന്നെ പരീക്ഷാ ഹാളില്‍ ഹാജരാകണം. വൈകി വരുന്നവരെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് ംംം.സലൃമഹമുരെ.ഴീ്.ശി എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് എടുക്കണം.
വികസന സെമിനാര്‍ 22 ന്
കാസര്‍കോട്: എണ്‍മകജെ ഗ്രാമപഞ്ചായത്ത് 2014-2015 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുളള വികസന സെമിനാര്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് എണ്‍മകജെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. സെമിനാറില്‍ എല്ലാ ജനപ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് ജെ എസ് സോമശേഖര അറിയിച്ചു.
സൗജന്യ പരിശീലനം
കാസര്‍കോട്: മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ ടി ഐ ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഇന്നു മുതല്‍ 21 വരെ പശു വളര്‍ത്തലില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോണ്‍ 0491-2815454.
ലേലം ചെയ്യും
കാസര്‍കോട്: കാറഡുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വളപ്പിലെ അക്കേഷ്യ മരങ്ങള്‍ മര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് സ്‌ക്കൂളില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌ക്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.
വികസന ചിത്രപ്രദര്‍ശനം
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വികസന ചിത്രപ്രദര്‍ശനം നടത്തി.
എണ്‍മകജെയില്‍ നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജെ എസ് സോമശേഖര, മെമ്പര്‍മാരായ ബാലകൃഷ്ണ ഗാംഭീര, ഐത്തപ്പ കോളാട്ട്, സെക്രട്ടറി കെ മഹാലിംഗേശ്വര ശര്‍മ്മ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍, ജാബിര്‍, ജലജാക്ഷി, സത്യഭാന്‍, സുനിത, വേതാരതി എന്നിവര്‍ സംബന്ധിച്ചു.
ബദിയഡുക്കയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, വൈസ് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, മെമ്പര്‍മാരായ സവിത, സമീറ ഇബ്രാഹിം, ഹമീദ് പളളത്തടുക്ക, സൗമ്യ മഹേഷ്, ഭാര്‍ഗ്ഗവി, മഹേഷ്, മഞ്ചുനാഥ എന്നിവര്‍ പങ്കെടുത്തു.