city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.08.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.08.2012
പൈക്ക ഗ്രാമീണ കായികമേള ഓഗസ്റ്റ് 25ന് ആരംഭിക്കും
പൈക്ക ഗ്രാമീണ കായിക മേള ഓഗസ്റ്റ് 25ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ബ്ലോക്ക് തലങ്ങളിലാണ് മത്സരം നടക്കുക. അത്‌ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളായ കബഡി, ഖൊ ഖൊ, വോളീബോള്‍, ഫുട്‌ബോള്‍ എന്നീ മത്സരങ്ങളാണ് നടക്കുക. കാറഡുക്ക ബ്ലോക്ക്തല അത്‌ലറ്റിക്‌സ് ഓഗസ്റ്റ് 25നും ഗെയിംസ് 26നും കുംകുഴി ജി എച്ച് എസ് എസിലും, കാസറഗോഡ് ബ്ലോക്ക് തല അത്‌ലറ്റിക്‌സ് സെപ്റ്റംബര്‍ അഞ്ചിനും ഗെയിംസ് ആറിനും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.

മഞ്ചേശ്വരം ബ്ലോക്ക്തല ഗെയിംസ് മത്സരങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിനും അത്‌ലറ്റിക്‌സ് ആറിനും ഉപ്പള മണ്ണംകുഴി ഗ്രൗിലും, കാഞ്ഞങ്ങാട് ബ്ലോക്ക്തല അത്‌ലറ്റിക്‌സ് സെപ്റ്റംബര്‍ എട്ടിനും ഗെയിംസ് ഒന്‍പതിനും കക്കാട് ജി എച്ച് എസ് എസിലും നടക്കും. പരപ്പ ബ്ലോക്ക്തല ഗെയിംസ് സെപ്റ്റംബര്‍ എട്ടിനും അത്‌ലറ്റിക്‌സ് ഒന്‍പതിനും ചായ്യോത്ത് ജി എച്ച് എസ് എസിലും നടക്കും. നീലേശ്വരം ബ്ലോക്ക്തല അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സെപ്റ്റംബര്‍ ഏഴിനും ഗെയിംസ് ഇനങ്ങള്‍ എട്ടിനും കാലിക്കടവ് ഗ്രൗില്‍ നടത്തുന്നതാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മണല്‍ വിതരണം ആഗസ്റ്റ് 21ന്

അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനകം മണല്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ മയീച്ച, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കാര്യങ്കോട്, ആനച്ചാല്‍, കോട്ടപ്പുറം എന്നീ കടവുകളില്‍ നിന്ന് മണല്‍ എടുക്കുവാന്‍ സന്നദ്ധരാണെങ്കില്‍ ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓപ്ഷന്‍ നല്‍കണം. ജില്ലയിലെ മറ്റ് കടവുകളില്‍ നിന്നുള്ള മണല്‍ വിതരണം പുഴകളില്‍ വെള്ളം കുറഞ്ഞതിനുശേഷം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫാഷന്‍ ഡിസൈനിംഗ് - സൗജന്യ പരിശീലനം

നബാര്‍ഡിന്റെ സഹകരണത്തോടെ കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫാഷന്‍ ഡിസൈനിംഗില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ടൈലറിങ്ങില്‍ പ്രാവീണ്യമുള്ള വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍, പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ടൈലറിംഗിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗ് പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ആഗസ്റ്റ് 25ന് മുമ്പായി കിട്ടത്തക്ക വിധം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com . ഫോണ്‍: 04602-226573, 227869.

സി-ഡിറ്റില്‍ സായാഹ്ന കോഴ്‌സുകള്‍

സി-ഡിറ്റിന്റെ ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത പിജിഡിസിഎ, ഡിസിഎ കോഴ്‌സുകളുടെ സായാഹ്ന ക്ലാസുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഫീസിളവ് ലഭിക്കും. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും സി-ഡിറ്റ് പഠന കേന്ദ്രം ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്റ്, കാസറഗോഡ് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9747001588.

ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

കേരള പ്രസ് അക്കാദമിയുടെ ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും 2011 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക വികസനം സംബന്ധിച്ചുള്ള മികച്ച റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. റിപ്പോര്‍ട്ട് വ്യക്തിഗതമായിരിക്കണം. പരമാവധി മൂന്ന് എന്‍ട്രികള്‍ അയയ്ക്കാം. റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് വെച്ചിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. എന്‍ട്രികള്‍ ഒരു ഒറിജിനലും രു കോപ്പിയും സഹിതം സെക്രട്ടറി, കേരള പ്രസ് അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ ആഗസ്റ്റ് 25ന് 5 മണിവരെ സ്വീകരിക്കും. ചാലക്കുടി പ്രസ്‌ക്ലബ് കേരള പ്രസ് അക്കാദമിയില്‍ ഏര്‍പ്പെടുത്തിയതാണ് 5000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.

കന്നുകാലി സെന്‍സസിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന 19-ാമത് കന്നുകാലി സെന്‍സസിന് വേി താല്‍ക്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി (മൃഗസംരക്ഷണം) വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും, മൃഗസംരക്ഷണ വകുപ്പിലെ എസ്.എസ്.എല്‍.സി യോഗ്യതയും 50 വയസ്സില്‍ താഴെ പ്രായമുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നിനകം ബന്ധപ്പെട്ട മൃഗാശുപത്രികളുമായി ബന്ധപ്പെടേതാണ്.

കളക്ടറേറ്റില്‍ രക്തദാന ക്യാമ്പ്

സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി നെഹറു യുവകേന്ദ്ര സെപ്റ്റംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദ പക്ഷാചരണം സംഘടിപ്പിക്കും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും ഇന്ന് 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡ് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷത വഹിക്കും.

എന്‍ഡോസള്‍ഫാന്‍സെല്‍ യോഗം

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റീലീഫ് & റെമഡിയേഷന്‍ സെല്ലിന്റെ പ്രത്യേക യോഗം ആഗസ്റ്റ് 23ന് ര് മണിക്ക് കളക്ടറേറ്റില്‍ നടക്കും.

വയര്‍മാന്‍ പരീക്ഷ മാറ്റി വെച്ചു

ആഗസ്റ്റ് 21ന് ഗവണ്‍മെന്റ് പോളിടെക്‌നിക്ക്, പെരിയയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പണിമുടക്കുകാരണം മാറ്റി വെച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രസ്തുത പരീക്ഷ സെപ്റ്റംബര്‍ 5ന് മുന്‍ നിശ്ചയിച്ച സമയപ്രകാരം അതേ കേന്ദ്രത്തില്‍ നടത്തുന്നതാണ്. പി.എന്‍.കെ.2149/2012

എം.ടെക് പ്രവേശനം

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (തെര്‍മല്‍ ആന്റ് ഫ്‌ളൂയിഡ് എഞ്ചിനീയറിംഗ്) പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ഈഴവ ക്വാട്ടകളില്‍ ഒഴിവുള്ള ഒന്നുവീതം സിറ്റുകളുടെ ഒഴിവു്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 22ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ട് ഹാജരാകണം. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത പക്ഷം പൊതുവിഭാഗത്തില്‍ നിന്നുമുള്ള അപേക്ഷകരേയും പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക് 04994-250290, 250555, 251566 എന്നീ ടെലഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമു്. 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Keywords:  Government Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia