city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.04.2014

വോട്ടിംഗ് യന്ത്രങ്ങള്‍ കാസര്‍കോട് ഗവ.കോളേജിലെ സ്‌ട്രോങ്ങ് റൂമുകളില്‍

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ കാസര്‍കോട് ഗവ. കോളേജില്‍ സജ്ജമാക്കിയ ഏഴ് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. മെയ് 16 ന് വോട്ടെണ്ണല്‍ ദിവസം വരെ വോട്ടിംഗ് യന്ത്രങ്ങള്‍ ഈ സ്‌ട്രോങ്ങ് റൂമുകളില്‍ കര്‍ശന സുരക്ഷാവലയത്തില്‍ സൂക്ഷിക്കും. കേന്ദ്ര അര്‍ദ്ധസൈനികര്‍, സംസ്ഥാന പോലീസ് ,എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നീ മൂന്നുതട്ടുകളിലായാണ് സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്. മറ്റുളളവര്‍ക്ക് കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകില്ല. 24 മണിക്കൂറും സുരക്ഷ ഉറപ്പ് വരുത്തും.

കാസര്‍കോട് മണ്ഡലം പോളിംഗ് അവലോകനം ചെയ്തു

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് അവലോകനം ചെയ്യുന്നതിന് തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടേയും, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും യോഗം ചേര്‍ന്നു. ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അംജദ് താക്കിന്റെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ നടന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ ്ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, മറ്റ് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍മാര്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ടഫോറത്തില്‍ ഏപ്രില്‍ 30നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ (രണ്ടാംനില, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപാലം. പി.ഒ 673006 കോഴിക്കോട്) ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായം 25-65. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495- 2367735. അപേക്ഷാഫോറം നീലേശ്വരത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലഭ്യമാണ്.

മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ലക്ചറര്‍ നിയമനം

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഇലക്‌ട്രോണിക്‌സ,് കംപ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ ലക്ചറര്‍മാരുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യതയുളളവര്‍ അസ്സല്‍ രേഖകളുമായി ഏപ്രില്‍ 21 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04998 215615. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദവും, ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദവും, ഇലക്‌ട്രോണിക് സയന്‍സ് ലക്ചറര്‍ തസ്തികയില്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ തസ്തികയില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ എം.സി.എ ഫസ്റ്റ് ക്ലാസ്സോടെയുളള വിജയവുമാണ് യോഗ്യത. മാത്തമാറ്റിക്‌സ് ലക്ചറര്‍ തസതികയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എസ്.സി(മാത്തമാറ്റിക്‌സ്) ആണ് യോഗ്യത. നെറ്റ്, എം.ഫില്‍, പി.എച്ച്.ഡിയുളളവര്‍ക്ക് മുന്‍ഗണ ലഭിക്കും.

കുടുംബശ്രീ അംബേദ്ക്കര്‍ ദര്‍ശന്‍-4 സംഘടിപ്പിക്കുന്നു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി അംബേദ്ക്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് ബാലസഭയിലെ പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്കായി ചര്‍ച്ച ക്ലാസ്സും, ദിനാചരണവും സംഘടിപ്പിക്കുന്നു. കുട്ടികളുടെ അവകാശവും സുരക്ഷിതത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ്സ് സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകളിലാണ് ക്ലാസ്സ് സംഘടിപ്പിക്കുക. പട്ടികവര്‍ഗ്ഗ കുട്ടികളുടെ പഠനത്തിലുളള കൊഴിഞ്ഞുപോക്ക് കണക്കിലെടുത്ത് അടുത്ത അദ്ധ്യയനവര്‍ഷം എല്ലാ കുട്ടികളെയും സ്‌കൂളിലേക്ക് എത്തിക്കുന്നതിനാണ് അംബേദ്ക്കര്‍ ദര്‍ശന്‍ -14 ലക്ഷ്യമിടുന്നത്.

ജില്ലാ തല ഉദ്ഘാടനം അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ കുണ്ടംകുഴി സാംസ്‌ക്കാരിക നിലയത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം പളളിക്കര കുടുംബശ്രീ ഹാളില്‍ ബ്ലോക്ക് പ്രസിഡണ്ട് എ. കൃഷ്ണന്‍, പരപ്പ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ കുരാംകുണ്ട് എല്‍.പി സ്‌കൂളില്‍ നിര്‍വഹിക്കും. അഡ്വ. പി. ബിന്ദു, സി.ജെ കൃഷ്ണന്‍, ബി.സി മാവിലന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ആലോചനാ യോഗത്തില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എ അബ്ദുള്‍ മജീദ് , എ.ഡി.എം.സി മാരായ കെ.വി വിജയന്‍, എം.മുഹമ്മദ് കുഞ്ഞി കണ്‍സള്‍ട്ടന്റ്മാരായ സുധീഷ് മരുതളം, പ്രഭാകരന്‍ തുങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തക ക്യാമ്പ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദൃശ്യ-അച്ചടി- മാധ്യമ രംഗത്ത് താത്പര്യമുളള യുവതി-യുവാക്കളെ പങ്കെടുപ്പിച്ച് ഏപ്രില്‍ 24,25,26 തീയ്യതികളിലായി മാധ്യമ പ്രവര്‍ത്തനക്യാമ്പ് സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജില്ല യുവജനകേന്ദ്രവുമായോ, 04994-256219, 9995493635 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.04.2014

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Election-2014, Media worker.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia