city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 09.04.2014

ഇന്ന് വോട്ടെടുപ്പ് നിര്‍ഭയമായി വോട്ട് ചെയ്യുക - ജില്ലാ കളക്ടര്‍

കാസര്‍കോട്:(www.kasargodvartha.com 09.04.2014) കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്താന്‍ നിര്‍ഭയവും സ്വതന്ത്രവുമായി സമ്മതിദാനവകാശം മുഴുവന്‍ വോട്ടര്‍മാരും വിനിയോഗിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് ഇന്ന് (ഏപ്രില്‍ 10) രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വോട്ടെടുപ്പിന് ജില്ലയിലെ 791 പോളിംഗ് സ്റ്റേഷനുകളും ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാമണ്ഡലങ്ങളിലെ 12,40,460 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനം വിനിയോഗിക്കും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ 9,11,041 വോട്ടര്‍മാരാണുളളത്. ഇന്നലെ വൈകീട്ട് തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നു. പോളിംഗ് ബൂത്തിന് പുറമേ നിയോജകമണ്ഡലത്തിന്റെ പേര്, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവയടങ്ങിയ നോട്ടീസ് പതിച്ചിട്ടുണ്ട്. 791 ബൂത്തുകളിലായി 3436 ഉദ്യോഗസ്ഥരും 476 റിസര്‍വ് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിയിലുളളത്. റിസര്‍വ് ഉള്‍പ്പെടെ 206 സൂക്ഷ്മ നിരീക്ഷകരെ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 128 സൂക്ഷ്മ നിരീക്ഷകര്‍ ബൂത്തുകളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ നടപടികള്‍ നിരീക്ഷിക്കും.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രാവിലെ ആറിന് പോളിംഗ് ഉദ്യോഗസ്ഥരും, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പോളിംഗ് സ്റ്റേഷനില്‍ എത്തണം. ഏജന്റുമാര്‍ക്കുളള പാസ് വിതരണം ചെയ്ത് ആറുമണിക്ക് മോക്ക്‌പോളിംഗ് തുടങ്ങും. ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യവോട്ടുകള്‍ എന്ന തോതില്‍ മോക്ക് പോളിംഗ് വോട്ട് ചെയ്യും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ വോട്ടിംഗിനായി സജ്ജമാക്കും. വോട്ടിംഗിന് തൊട്ടുമുമ്പ് വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവത്തെക്കുറിച്ചുളള പ്രഖ്യാപനം പ്രിസൈഡിംഗ് ഓഫീസര്‍ നടത്തും. 7മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6മണി വരെയാണ് വോട്ടെടുപ്പ്.

പോളിംഗ് ബൂത്തുകളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാര്‍ക്ക് പാസ് നല്‍കും. പോളിംഗ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തും. കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകള്‍, അന്ധര്‍, അവശര്‍ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ മുന്‍ഗണന ലഭിക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെ തുടര്‍ച്ചയായി പോളിംഗ് നടക്കും. ആറു മണിക്ക് ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ ക്യൂവില്‍ വോട്ടര്‍മാരുണ്ടെങ്കില്‍ ഏറ്റവും പിറകില്‍ നിന്ന് മുന്നോട്ട് ടോക്കണ്‍ നല്‍കുകയും അത്രയും പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതുമാണ്. എന്നാല്‍ ആറുമണിക്കു ശേഷം വരുന്ന വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.

വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്ത് വിതരണ കേന്ദ്രങ്ങളില്‍ തിരിച്ചേല്‍പ്പിക്കുന്നതാണ്. സ്റ്റാറ്റിയൂട്ടറി, നോണ്‍സ്റ്റാറ്റിയൂട്ടറി കവറുകള്‍, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ബാലറ്റ് പേപ്പര്‍ അക്കൗണ്ട് തുടങ്ങി എല്ലാ രേഖകളും ഉദ്യോഗസ്ഥര്‍ തിരിച്ചേല്‍പ്പിക്കണം. ഇന്ന് തന്നെ പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ കാസര്‍കോട് ഗവ. കോളേജില്‍ സജ്ജീകരിച്ച ഏഴ് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ സേവനം ലഭ്യമാക്കുന്നതിന് ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും, മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. നിര്‍ണ്ണായക പോളിംഗ് ബൂത്തുകളിലേക്കായി കേന്ദ്ര അര്‍ദ്ധസൈനിക സേന, പോലീസ്, പ്രത്യേക പോലീസ്, വീഡിയോഗ്രാഫി, വെബ്കാസ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

മണിക്കൂര്‍ ഇടവിട്ട് പോളിംഗ് ശതമാനം വിലയിരുത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം ഓരോ മണിക്കൂര്‍ ഇടവിട്ട് സെക്ടറല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സെക്ടറല്‍ ഓഫീസര്‍മാര്‍ ഓരോ പോളിംഗ് ബൂത്തുകളും സന്ദര്‍ശിച്ചാണ് കണക്കെടുക്കുന്നത്. ഇതിനായി ജില്ലയില്‍ 54 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓരോ ബൂത്തിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോളിംഗ് ശതമാന വിവരം സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് എസ്.എം.എസ് ചെയ്യുന്നതാണ്. സംസ്ഥാന കമ്മീഷന്‍ ഇവ ക്രോഡീകരിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രമേ മൊത്തം വോട്ടിംഗ് ശതമാനം ലഭിക്കുകയുളളൂ.

വോട്ടെടുപ്പ് നടപടികള്‍ എസ്.എം.എസിലൂടെ മോണിറ്റര്‍ ചെയ്യും
വോട്ടെടുപ്പ് നടപടികള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് എസ്.എം.എസിലൂടെ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കും. മോക്ക് പോള്‍ സംബന്ധിച്ച വിവരം, വോട്ടെടുപ്പ് ആരംഭിച്ചത്, വോട്ടു ചെയ്തവരുടെ എണ്ണം, ആറുമണിക്ക് ക്യൂവിലുളളവരുടെ എണ്ണം, ആകെ പോളിംഗ് ശതമാനം, പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രം പോളിംഗ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകുന്നത്, റിസീവിങ്ങ് കേന്ദ്രത്തില്‍ ഏല്പിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 54242 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്.

സൗരോര്‍ജ്ജ പരിശീലനം
സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കായി നടത്തുന്ന പ്രായോഗിക പരിശീലന പദ്ധതിയുടെ 14-ാമത് ബാച്ച് മെയ് 17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. മേയ് 9നകം രജിസ്റ്റര്‍ ചെയ്യണം. ഫീസ് മറ്റ് വിവരങ്ങള്‍ ംംം.ഴൃലലിലേരവ.രറശ.േീൃഴ വെബ്‌സൈറ്റിലും, 9895788233 എന്ന നമ്പറിലും ലഭ്യമാണ്.

കാര്‍ഷിക സര്‍വകലാശാലയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം
കൃഷി ഐശ്ചിക വിഷയമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പോടുകൂടിയ ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം നടത്തുന്നു. കാര്‍ഷികമേഖലയില്‍ തൊഴില്‍ നേടാനും സ്വയം തൊഴില്‍ കണ്ടെത്താനും ഉതകുന്ന രീതിയില്‍ വിവിധ കാര്‍ഷിക സംരംഭങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പരിപാടി . കാര്‍ഷിക സര്‍വകലാശാലയിലേയും കൃഷി വകുപ്പിലേയും തിരഞ്ഞെടുത്ത ഗവേഷണ കേന്ദ്രങ്ങളിലും കൃഷി ഫാമുകളിലുമാണ് അപ്രന്റീസ് പരിശീലനം. ആറു മുതല്‍ ഒന്‍പത് മാസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പരിശീലന പരിപാടി. ഈ കാലയളവില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് പ്രതിനാസം 6000 രൂപ സ്റ്റൈപന്‍ഡ് നല്‍കും. അപ്രന്റീസ്ഷിപ്പ് പരിശീലനം. പരമാവധി യുവതീയുവാക്കള്‍ക്ക് പ്രയോജനകരമാക്കുന്നതിന് ഈ വര്‍ഷം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലുളളവര്‍ക്ക് പടന്നക്കാട് കാര്‍ഷിക കോളേജില്‍ സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്‌കൂളുകളില്‍ പങ്കെടുക്കാം. അപേക്ഷ വെളളപേപ്പറില്‍ തയ്യാറാക്കി ഫോണ്‍ നമ്പര്‍ സഹിതം പ്രൊജക്ട് ലീഡര്‍- ഫിനിഷിംഗ് സ്‌കൂള്‍, വിജ്ഞാന വ്യാപന വിഭാഗം, കാര്‍ഷിക കോളേജ്, വെളളായണി 695 522 , തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ഏപ്രില്‍ 23നകം ലഭിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 9447427231, 9562819128, 9447495778.

അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യും
കാറഡുക്ക ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പിലുളള 82 അക്കേഷ്യാ മരങ്ങള്‍ ഏപ്രില്‍ 21 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.


സര്‍ക്കാര്‍ അറിയിപ്പുകള്‍ 09.04.2014 ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, election, District Collector, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia