city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.04.2014

ഉദ്യോഗസ്ഥര്‍ക്ക് ഇന്നും പരിശീലനം ഹാജരാകത്തവര്‍ക്കെതിരെ കര്‍ശന നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരില്‍ ഇതുവരെ നടത്തിയ പരിശീലന പരിപാടികളില്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് ഇന്ന് (ഏപ്രില്‍ 5) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിക്കാത്തവര്‍ നിര്‍ബന്ധമായും ഈ ക്ലാസ്സില്‍ ഹാജരാകണം. ഹാജരാകത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.


വിതരണ കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് സജ്ജീകരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കാസര്‍കോട് ഗവ. കോളേജിലെയും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെയും വിതരണ കേന്ദ്രങ്ങളില്‍ ഇന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിക്കും. 791 പോളിംഗ് സ്റ്റേഷനുകളില്‍ സജ്ജീകരിക്കാനുളള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് വിതരണ കേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ വോട്ടെടുപ്പിന് സജ്ജമാക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജീകരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.


ബൈക്ക്‌റാലിയും പ്രകടനങ്ങളും അനുവദിക്കില്ല 

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് (ഏപ്രില്‍ 5) രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗത്തിലേക്ക് പ്രകടനങ്ങളായി പൊതുജനങ്ങള്‍ എത്തരുതെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. യോഗം നടക്കുന്ന സ്ഥലത്തേക്കുളള ബൈക്ക് റാലിയും ഒഴിവാക്കണം.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.തുറന്ന വാഹനങ്ങളില്‍ സമ്മേളനത്തിന് എത്തരുത്. പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് കുപ്പിവെളളം, ബാഗുകള്‍, പൊടികള്‍ തുടങ്ങിയ വസ്തുക്കളൊന്നും കൊണ്ട് വരുന്നത് അനുവദിക്കുന്നതല്ല. വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശന പരിപാടി സമാധാനപരമാക്കാന്‍ പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.


വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധിച്ചു

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണത്തിനു മുന്നോടിയായി രണ്ടാം ഘട്ട റാന്റമൈസേഷന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അംദജ് താക്കിന്റെ നേതൃത്വത്തില്‍ നടത്തി. കളക്ടറേറ്റിലെ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്റമൈസേഷന്‍ നടത്തിയത്. പൊതുനിരീക്ഷകന്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം പരിശോധിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പിനുളള ഒരുക്കങ്ങള്‍ സംബന്ധിച്ച് പൊതുതെരഞ്ഞെടുപ്പ് നീരീക്ഷകന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച നടത്തി.


വോട്ടര്‍മാര്‍ക്കുളള സ്ലിപ്പുകള്‍ വിതരണം ഇന്ന് പൂര്‍ത്തിയാകും


ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് ബൂത്ത് തല ഓഫീസര്‍മാര്‍ വിതരണം തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടര്‍മാര്‍ക്കുളള സ്ലിപ്പുകള്‍ ഇന്ന് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രത്യേക ബൂത്ത് തല ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കും.  


ആരോഗ്യ ഇന്‍ഷൂറന്‍സ് -സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നിര്‍ദ്ദിഷ്ട തീയ്യതികളില്‍ നടക്കും. കാര്‍ഡിലുള്‍പ്പെട്ട കുടുംബാംഗങ്ങളിലൊരാള്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. 30 രൂപയാണ് പുതുക്കല്‍ ഫീസായി നല്‍കേണ്ടത്. ഏപ്രില്‍ 5,6 തീയതികളില്‍ മധൂര്‍ പഞ്ചായത്ത് ഹാള്‍ ഉളിയത്തടുക്ക, കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂളിലും 5ന് ബളാല്‍ കമ്മ്യൂണിറ്റി ഹാള്‍, ചെമ്മനാട് പഞ്ചായത്ത് ഹാള്‍, 6ന് ജില്ലാതല കേന്ദ്രങ്ങളായ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എ.സി കണ്ണന്‍നായര്‍ പാര്‍ക്ക് ഹാള്‍, കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപമുളള മെഡികെയര്‍ ടി.പി.എ ഓഫീസ് അപ്‌സര റീജന്‍സി എന്നിവടങ്ങളിലും കാര്‍ഡുകള്‍ പുതുക്കും. ഈ രണ്ട് കേന്ദ്രങ്ങളിലും ജില്ലയിലെ ഏത് പഞ്ചായത്തില്‍പ്പെട്ടവര്‍ക്കും കാര്‍ഡ് പുതുക്കുവാനും ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റാനുമുളള സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-200-2530 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.


റാങ്ക് പട്ടിക റദ്ദാക്കി

കാസര്‍കോട് വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്്.എ(സോഷ്യല്‍ സ്റ്റഡീസ്),കന്നട മാധ്യമം, കാറ്റഗറി നമ്പര്‍ 20/2007 തസ്തികയ്ക്കുവേണ്ടി 2009 ജൂണ്‍ 29 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധിയായ നാലര വര്‍ഷം പൂര്‍ത്തീകരിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കി.


നേത്രപരിശോധന ക്യാമ്പ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന മൊബൈല്‍ നേത്രപരിശോധനക്യാമ്പ് ഏപ്രില്‍ 7ന് കൈതക്കാട് എ.യു.പി.എസ്, 21 ന് പി.എച്ച്.സി തൈക്കടപ്പുറം, 22ന് സി.എച്ച്.സി ചെറുവത്തൂര്‍, 24ന് നേതാജി ക്ലബ്ബ് പൊയിനാച്ചി, 28 ന് പി.എച്ച്.സി ആനന്ദാശ്രമം, 29ന് പി.എച്ച്.സി മടിക്കൈ എന്നിവിടങ്ങളില്‍ നടക്കും.


ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി ജൂണ്‍ 30 വരെ

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് ഇളവുകളോടെ വായ്പ തിരിച്ചടക്കുന്നതിനുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കും. ഈ പദ്ധതി പ്രകാരം എല്‍.െഎ.ജി, എം.എം.ജി എന്നീ വിഭാഗങ്ങളിലുളള ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും, മുടക്കപ്പലിശ 70%വും ബാക്കി നില്‍ക്കുന്ന മുതലിന്റെ 5% വും ഇളവ് ലഭിക്കും. എച്ച്.ഐ.ജി, ഹയര്‍ പര്‍ച്ചേസ്, ജൂബിലി ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും , മുടക്കപ്പലിശ 50% വും ബാക്കി നില്‍ക്കുന്ന മുതലില്‍ 5% ഇളവ് ലഭിക്കുന്നതാണ്. മുഴുവന്‍ ഗുണഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുവാനും, കുടിശ്ശികക്കാര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തി വായ്പ അവസാനിപ്പിക്കുവാനും ജപ്തി ലേല നടപടികള്‍ ഒഴിവാക്കുവാനും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.04.2014
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Staff, election, Bike, rally

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia