city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ (24.10.2016)

(www.kasargodvartha.com 24.10.2016)
ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്, കാഷ്യര്‍: പിഎസ്‌സി കൂടിക്കാഴ്ച 27ന്

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്, കാഷ്യര്‍ പാര്‍ട്ട്-2 (എന്‍സിഎ- എസ്‌സി ആന്ഡ് മുസ്ലിം) അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ഈ മാസം 27 ന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടണം.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഒഴിവുകളിലേക്ക് എഴുത്തുപരീക്ഷ 26ന്

കാസര്‍കോട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിന്റെ ഭാഗമായുളള എഴുത്തുപരീക്ഷ 26ന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

ഹാള്‍ ടിക്കറ്റ് തപാല്‍ വഴി അയച്ചിട്ടുണ്ട്. അറിയിപ്പു ലഭിച്ചവര്‍ എഴുത്തുപരീക്ഷയ്ക്കായി ഐഡി കാര്‍ഡ്, ഹാള്‍ടിക്കറ്റ് എന്നിവ സഹിതം  ഹാജരാകണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസുമായി ഉടന്‍ ബന്ധപ്പെടണം. ഫോണ്‍ 04994 256990.

കെല്‍ട്രോണില്‍ ഇന്റേണ്‍ഷിപ്പോടു കൂടിയ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ അറിയിപ്പുകള്‍ (24.10.2016)കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാല് മാസത്തെ ലാംപ് (LAMP) ഇന്റേണ്‍ഷിപ്പോടു കൂടിയ കോഴ്‌സിലേക്ക് ബി ടെക്, ബി ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കണ്ണൂര്‍ (തളിപ്പറമ്പ്) - 8943569054.

ആര്‍ടിഒ അദാലത്ത് നവംബര്‍ 9 ന്

കാഞ്ഞങ്ങാട്: സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കി തീരുമാനമാകാത്ത ഫയലിന്മേല്‍ തീര്‍പ്പാക്കുന്നതിനായി    നവംബര്‍ ഒമ്പതിന് അദാലത്ത് നടത്തും. താല്‍പ്പര്യമുളളവര്‍ നവംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. തപാലില്‍ അയച്ച കൈപ്പറ്റാത്ത രേഖകള്‍ ഓഫീസില്‍ മടങ്ങി വന്നതും ഉടമസ്ഥര്‍ക്ക് നേരിട്ട് നല്‍കും.

പ്രിന്‍സിപ്പല്‍മാരുടെ യോഗം 27 ന്

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജില്ലാതല യോഗം ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സ്‌പെഷ്യല്‍ ടീച്ചര്‍: രജിസ്റ്റര്‍ ചെയ്യണം

കാസര്‍കോട്: സര്‍വ്വശിക്ഷ അഭിയാന്‍ സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍, ക്രാഫ്റ്റ് ടീച്ചര്‍) ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി നിശ്ചിത യോഗ്യതയുളള, നവംബര്‍ ഒന്നിന് 50 വയസ്സ് പൂര്‍ത്തിയാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് മുമ്പായി ഹൊസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗിലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ രണ്ട്.

നിരവധി ഒഴിവുകള്‍: കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കൂടിക്കാഴ്ച 28 ന്

കാഞ്ഞങ്ങാട്: കണ്ണൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് ടീം ലീഡര്‍ (പ്ലസ് ടു/ബിരുദം-പുരുഷന്‍), റിസപ്ഷനിസ്റ്റ് (പ്ലസ്ടു/ബിരുദം-സ്ത്രീ), ആക്റ്റിവിറ്റി കോര്‍ഡിനേറ്റര്‍ (പ്ലസ്ടു/ബിരുദം-പുരുഷന്‍), മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ (ബിരുദം/ എംബിഎ-പുരുഷന്‍), കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് (പ്ലസ്ടു-സ്ത്രീ) ഇലക്ട്രീഷ്യന്‍ (ഐടിഐ-ഇലക്ട്രിക്കല്‍), ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ്ടു/ബിരുദം-പുരുഷന്‍), സിആര്‍ഇ (ഏതെങ്കിലും വിഷയത്തിലുളള ബിരുദം-പുരുഷന്‍), ഡെലിവറി കോര്‍ഡിനേറ്റര്‍ (ഏതെങ്കിലും വിഷയത്തിലുളള ബിരുദം-പുരുഷന്‍), സെയില്‍സ് ഇന്‍ഡോര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് ഔട്ട്‌ഡോര്‍ എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍ (ഐടിഐ/ഡിപ്ലോമ- ഓട്ടോമൊബൈല്‍), സെയില്‍സ് മാനേജര്‍ (ബിരുദം) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും.

യോഗ്യരായ 35 വയസില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ അന്നേ ദിവസം 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തി എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ ആയത് ആജീവനാന്ത രജിസ്‌ട്രേഷനായി പരിഗണിച്ച് തുടര്‍ന്നുളള എംപ്ലോയിബിലിറ്റി സെന്ററിന്റെ എല്ലാ  കൂടിക്കാഴ്ചകളിലും പങ്കെടുക്കാം. ഫോണ്‍: 0497 2707610

Keywords:  kasaragod, Kerala, Information, psc, Interview, Teacher, Kanhangad, Employment, Vacancies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia