city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍­ക്കാര്‍ അ­റി­യി­പ്പുകള്‍ 13.08.2012

സര്‍­ക്കാര്‍ അ­റി­യി­പ്പുകള്‍ 13.08.2012
ആധാര്‍ ഫോട്ടോയെടുപ്പ്

പടന്ന ഗ്രാമ പഞ്ചായത്തിലെ ആധാര്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തീയതിയും നിശ്ചയിച്ചു. കൈരളി ഗ്രന്ഥാലയം തടിയന്‍കൊവ്വല്‍ ആഗസ്ത് 14, 15, 16 കമ്മ്യൂണിറ്റ് ഹാള്‍ മാച്ചിക്കാട് ആഗസ്ത് 17, 18
നെഹ്‌റു യുവകേന്ദ്ര ഉപദേശകസ­മിതി നെഹ്‌റുയുവകേന്ദ്ര ജില്ലാ ഉപദേശകസമിതി യോഗം ആഗസ്ത് 18 ന് 3.30 ന് കളക്‌ട്രേറ്റില്‍ ചേരും.

ഐ.ടി.ഐ. പ്രവേശനം

കാസര്‍കോട് ഗവ. ഐ.ടി.ഐ. ഈ വര്‍ഷത്തെ എസ്.സി.വി.ടി. മെക്കാനിക്ക് ഡീസല്‍ ട്രേഡിലേക്ക് പ്രവേശനത്തിലുള്ള രണ്ടാം സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യു ആഗസത് 16 ന് 10 മണിക്ക് ഐ.ടി.ഐ. യില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഐ.ടി.ഐ. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994-256440, 255990 ­

അധ്യാപക ഒഴിവ്

വാണിനഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ് തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 20 ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാ­ക­ണം.

അതിജീവനം : പഠനോപകരണങ്ങള്‍ മന്ത്രി വിതരണം ചെയ്യും

ജില്ലാ പഞ്ചായത്ത് ദേശീയവികലാംഗ പുനരധിവാസ പദ്ധതി ത്രിതല പഞ്ചായത്ത് നഗരസഭ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അതിജീവനം ജില്ലാതല സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള പഠനോപകരണ കിറ്റ് ജില്ലാതല വിതരണ ഉദ്ഘാടനം ആഗസ്ത് 15 ന് രാവിലെ 9.30 ന് കളക്‌ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിക്കും. അന്ധത ബാധിച്ചവര്‍ക്കുള്ള പഠനോപകരണ കിറ്റ് ജില്ലാതല വിതരണ ഉദ്ഘാടനം പി. കരുണാകരന്‍ എം.പി. യും നിര്‍വ്വഹിക്കും. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായി രണ്ടായിരം പഠന കിറ്റുകളും, അന്ധത ബാധിച്ചവര്‍ക്ക് നൂറ് കിറ്റുകളുമാണ് നല്‍കുക. എം.എല്‍.എ. മാര്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ഫയര്‍മാന്‍ പരീക്ഷ 25 ന്

ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് ആഗസ്ത് 25 ന് ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒരു ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ www.keralapsc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വണ്‍ടൈം രജിസ്‌ട്രേഷനിലെ യൂസര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്തു അവരവരുടെ പ്രഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.


എം.എസ്.സി. അഡ്­മിഷന്‍

ഐ.എച്ച്.ആര്‍. ഡിയുടെ കീഴില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0460 2206050, 8547005048

മണല്‍ വിതരണം 16 ന്

വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ മുഖേന മണല്‍ ലഭിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉത്തരവ് കൈപ്പറ്റി തുക അടച്ച ഗുണഭോക്താക്കള്‍ക്ക് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ആഗസ്ത് 16 ന് രാവിലെ 10 മണിക്ക് മണല്‍ വിതരണം നടത്തുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പണമടച്ച രശീതിയുടെ പകര്‍പ്പ് കളക്‌ട്രേറ്റില്‍ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ അന്നേ ദിവസം മണല്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ വാഹനങ്ങള്‍ സഹിതം എത്തച്ചേരേണ്ടതാണ്. മണല്‍ കയറ്റി ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

വാഹനത്തിനു ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയപാത ലാന്റ് അക്വസിഷേന്‍ സ്പഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ് ആവശ്യത്തിലേക്കായി ടവേറ, സ്‌കോര്‍പ്പിയോ, സൈലോ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ ആറു മാസത്തേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ലഭ്യാക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്ത് 24 ന് 11 മണിക്ക് കാസര്‍കോട് പുലിക്കുന്നിലുള്ള ദേശീയ പാത ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നല്‍കണം.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് തെരെഞ്ഞെടുത്തു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമരെ തെരെഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള പട്ടികജാതി - പട്ടികവര്‍ഗ്ഗ പ്രതിനിധിയായി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാമിനേയും, വനിതാ വിഭാഗം പ്രതിനിധിയായി വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധുവിനേയും തെരെഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനേയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരില്‍ നിന്നുള്ള പ്രതിനിധിയായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറയേയും തെരെഞ്ഞെടുത്തു.

വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഈടാക്കുന്നതിന് പ്രത്യേക പദ്ധതി

ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വൈദ്യുതി ഉപഭോക്താക്കളുടെ മൂന്ന് വര്‍ഷത്തിന് മുമ്പുള്ള കുടിശ്ശിക തീര്‍പ്പാക്കുന്നതിന് പ്രത്യേക പദ്ധതിക്ക് സംസ്ഥാന വൈദ്യുതി ബോര്‍ഡ് രൂപം നല്‍കി. പലിശ കൂടാതെ കുടിശ്ശിക തുക മുഴുവനും ഒറ്റത്തവണയായി ഒടുക്കുന്ന ഉപഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പണം അടയ്ക്കുന്ന സാധാരാണ ഉപഭോക്താക്കള്‍ക്ക് പിഴ പലിശയില്‍ അഞ്ച് ശതമാനവും സര്‍ക്കാര്‍ വകുപ്പുകള്‍, പൂര്‍ണ്ണമായും പൂട്ടി പോയതോ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോ ആയ വ്യവസായ സംരംഭങ്ങള്‍ എന്നിവയ്ക്ക് മൂന്ന് ശതമാനവും ഇളവ് ലഭിക്കും. ലൊ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള അപേക്ഷകള്‍ തുകയോടു കൂടി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നല്‍കേണ്ടതാണ്. ഇ.എച്ച്.റ്റി., എച്ച്.റ്റി. വിഭാഗം ഉപഭോക്താക്കള്‍ തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യുവിനാണ് അപേക്ഷ നല്‍കേണ്ടത്.

ടെണ്ടര്‍ ക്ഷണിച്ചു

കളക്‌ട്രേറ്റിലും, കളക്‌ട്രേറ്റിനു കീഴിലുള്ള മറ്റു ഓഫീസുകള്‍ക്കും ഡോട് മാട്രിക്‌സ് പ്രിന്റര്‍, അനുബന്ധ സാധനങ്ങല്‍ , ഇന്‍വര്‍ട്ടര്‍, യു.പി.എസ്., മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, ലേസര്‍ ജറ്റ് പ്രിന്റര്‍, സ്‌കാനര്‍, മോണോ ലേസര്‍ പ്രിന്റര്‍ തുടങ്ങിയവ ലഭ്യമാക്കന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍, അംഗീകൃത ഡീലര്‍മാരില്‍ നിന്നും ജില്ലാ കളക്ടര്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ആഗസ്ത് 25 ന് മൂന്നു മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റില്‍ നിന്നും ലഭിക്കും.

ബി.പി.എല്‍. ഓണക്കിറ്റ് വിതരണം ആരംഭിച്ചു

കാസര്‍കോട് താലൂക്കിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ഈ മാസം 21-ാം തീയതി വരെയാണ് കിറ്റ് വിതരണം ചെയ്യുക. സപ്ലൈകോയുടെ എല്ലാ വില്‍പ്പന ശാലകളിലും ബി.പി.എല്‍. കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. കിറ്റില്‍ 2 കി.ഗ്രാം അരി, 500 ഗ്രാം പഞ്ചസാര, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പെടി എന്നീ സാധനങ്ങളാണ് ഉണ്ടാവുക. താലൂക്കിലെ 32000 ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കിറ്റ് ലഭിക്കും. എല്ലാ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും സാധുവായ റേഷന്‍ കാര്‍ഡുകള്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ഹാജരാക്കി സൗജന്യ ഓണം കിറ്റ് കൈപ്പറ്റണമെന്ന് സപ്ലൈകോ മാനേജര്‍ അറിയിച്ചു.


ഗവ. കോളേജില്‍ സീറ്റൊഴിവ്

കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സിന് അറബിക്ക്, കെമിസ്ട്രി, ജിയോളജി എന്നീ വിഷയങ്ങളില്‍ എസ്.സി./ എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ള എസ്.സി./എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 16 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.


സ്വാതന്ത്ര്യ ദിനാഘോ­ഷം ബു­ധ­നാഴ്ച

ജില്ലാ ആസ്ഥാനത്ത് സ്വതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. പോലീസ്, എന്‍.സി.സി., റെഡ്‌ക്രോസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഭാഗങ്ങളുടെ പരേഡ് രാവിലെ 8 മണിക്ക് നടക്കും. പഞ്ചായത്ത് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും.

ഗോവിന്ദപൈ സ്മാരക സമിതി യോഗം


മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക സമിതി യോഗം ആഗസ്ത് 20 ന് 11.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.


പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം

പട്ടികജാതി വികസന വകുപ്പ് നടപ്പു വര്‍ഷം നടപ്പിലാക്കുന്ന ഭൂരഹിത-ഭവനരഹിത പുനരധിവാസ പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് പരപ്പ - കാഞ്ഞങ്ങാട് ബ്ലോക്കുകളിലെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണി­ച്ചു.

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് 1.50 ലക്ഷം രൂപയാണ് നല്‍കുന്നത്. അപേക്ഷകന്‍ സ്വന്തം പേരിലോ ഭാര്യയുടെയോ/ഭര്‍ത്താവിന്റെയോ പേരിലോ വസ്തു ഇല്ലാത്തവരും കുടംബസ്വത്തായോ മറ്റു വിധേയനയോ ഭൂമി ലഭിക്കുവാന്‍ സാധ്യതയില്ലാത്തവരും ദാരിദ്ര്യരേഖയക്ക് താഴെ വരുമാനം ഉള്ളവരുമായിരിക്ക­ണം.

ജാതി, വരുമാനം, സ്വന്തം പേരിലോ, ഭാര്യ ഭര്‍ത്താവിന്റെ പേരിലോ ഭൂമിയില്ലെന്നും രണ്ട് പേര്‍ക്കും കുടുംബ ഓഹരി മുഖേന ഭൂമി ലഭ്യമാകില്ലെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ആഫീസര്‍മാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത്-ബ്ലോക്ക് സെക്രട്ടറിമാരില്‍ നിന്നും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഈ ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളില്‍ ആഗസ്ത് 24 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നല്‍കേണ്ടത­ണ്.

ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Keywords: Government announcements Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia