സമ്പൂര്‍ണ്ണ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
Jun 4, 2016, 11:00 IST
പിലിക്കോട്: (www.kasargodvartha.com 04/06/2016) എംഎസ്എഫും കെഎംസിസിയും സംയുക്തമായി നടപ്പിലാക്കുന്ന 'അറിവ്' പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം പഠനം വഴിമുട്ടിയ സഹപാഠികളെ കണ്ടെത്തി അവര്‍ക്ക് മുഴുവന്‍ പഠനോപകരണങ്ങളും കൈമാറുന്ന പദ്ധതിയാണ് 'അറിവ്'. പിലിക്കോട് സി കെ എന്‍ എസ് ഗവ: ഹൈസ്‌കൂളില്‍ ദുബൈ കെഎംസിസി പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എം ബി എ ഖാദര്‍ ഹെഡ്മിസ്ട്രസ് പ്രസന്ന കുമാരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ കെ എം സി സിയുടെ സഹായത്തോടെ എം എസ് എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്. മണ്ഡലത്തിലെ 19 ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് 2000 രൂപ വില വരുന്ന സമ്പൂര്‍ണ്ണ സ്‌കൂള്‍ കിറ്റ് വിതരണം നടത്തിയത്. ചടങ്ങില്‍ സി എം ദാവൂദ്, മര്‍സൂഖ് എം കെ, തഹ്‌സീന്‍ എം കെ എന്നിവര്‍ പങ്കെടുത്തു.
Keywords: School, Helping hands, Kasaragod, Pilicode, MSF, KMCC, Panchayath, Distribution.