സമൂഹ മന്തുരോഗ ചികിത്സാ പരിപാടി ഏപ്രില്‍ 26 മുതല്‍
Apr 20, 2012, 15:19 IST

കാസര്‍കോട്: ദേശീയ സമൂഹ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 26 മുതല്‍ 28 വരെ മന്തുരോഗത്തിനെതിരെ പ്രതിരോധ മരുന്നു വിതരണം ചെയ്യും. പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചു കൂട്ടിയ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ഏപ്രില്‍ 26 നു സമൂഹ മന്തുരോഗ ചികിത്സാ ദിനമാചരിക്കും. മന്തുരോഗത്തിന് എതിരെയുള്ള ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ എന്നീ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്യുക. മരുന്ന് വിതരണത്തിനായി 6044 വൊളണ്ടിയര്‍മാരെയും 639 സൂപ്പര്‍വൈസര്‍മാരെയും നിയോഗിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും.
ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ മന്തുരോഗം വ്യാപകമാണ്. രാത്രികാല രക്തപരിശോധനകളില്‍ കൂടി മാത്രമേ മന്തുരോഗം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവാനായി തോന്നിപ്പിക്കുന്ന മന്തുരോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗവാഹകരായ ആളുകളിലൂടെയാണ് രോഗം പകരുന്നത്. കൊതുക് മൂലമാണ് മന്ത് പകരുന്നത്. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ മന്ത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതല്ല. മരുന്നു വിതരണം കാര്യക്ഷമമാക്കാന്‍ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി തലത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക തയ്യാറെടുപ്പ് നടത്തും.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ പി.ബാലകിരണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇ.രാഘവന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എം.സി.വിമല്‍രാജ്, ഡോ.ഇ.മോഹനന്‍, ഡി.ആര്‍.സി.എച്ച്.ഒ ഡോ.മുരളീധര നല്ലൂരായ, ജില്ലാ മലേറിയാ ഓഫീസര്‍ വി.സുരേഷന്‍, ഹെല്‍ത്ത് എജ്യുക്കേഷന്‍ ഓഫീസര്‍ എം.രാചന്ദ്ര, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ്.ഷീബ, ഗവണ്‍മെന്റ് സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പാള്‍ കെ.ജെ.തോമസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സി.ലീലാവതി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി.ഭരതന്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സര്‍മറ്റോളജി മാനേജര്‍ എം.ജനാര്‍ദ്ദനന്‍, റെഡ് ക്രോസ് പ്രതിനിധി പി.കണ്ണന്‍, സിമെറ്റ് നഴ്സിംഗ് കോളേജ് സീനിയര്‍ ലക്ചറര്‍ ആര്‍.വിനോദ്, പി.ടി.സെലീന, ജെ.എം.അന്നമ്മ, സാമൂഹ്യ ക്ഷേമ വകുപ്പിലെ ഓഫീസര്‍മാരായ എച്ച്.എസ്.ബാബു, എ.നാരായണന്‍, ടി.എ.അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Filariasis treatment programme, Kasaragod