സമസ്ത ജില്ല ഉലമ-ഉമറാസംഗമം 15 ന് കാസര്‍കോട്ട്
Aug 9, 2013, 16:56 IST
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ സംഘടിപ്പിക്കുന്ന ഉലമാ-ഉമറാസംഗമം ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് കാസര്‍കോട് ജില്ലാ സുന്നീ സെന്ററില്‍ നടക്കും.
ജില്ലയിലെ മഹല്ലുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് സമസ്ത രൂപം നല്‍കിയ വിവിധങ്ങളായ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഖാസി നിയമനവും പ്രസക്തിയും എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ക്ലാസെടുക്കും. വിവിധ വിഷയങ്ങളിലുള്ള ചര്‍ചക്ക് സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എന്‍.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സമസ്ത ജില്ലാ താലൂക്ക് മുശാവറാംഗങ്ങള്‍ക്കു പുറമെ വിവിധ മഹല്ല് നേതൃത്വങ്ങളും പരിപാടിയില്‍ സംബന്ധിക്കും.
ജില്ലയിലെ മഹല്ലുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് സമസ്ത രൂപം നല്‍കിയ വിവിധങ്ങളായ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത ജില്ലാ താലൂക്ക് മുശാവറാംഗങ്ങള്‍ക്കു പുറമെ വിവിധ മഹല്ല് നേതൃത്വങ്ങളും പരിപാടിയില്‍ സംബന്ധിക്കും.
Keywords : Kasaragod, SSF, Samastha, Meet, Kerala, Sunni, Center, Kumbol-Thangal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.