സമസ്തയെ നെഞ്ചേറ്റിയ സൈനുദ്ദീന്‍ ഹാജി ഇനി ഓര്‍മ്മയില്‍
Jan 5, 2018, 16:46 IST
അനുസ്മരണം/ ഇര്‍ഷാദ് ഹുദവി ബെദിര
(എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി)
(www.kasargodvartha.com 05.01.2018) സമസ്തയുടെയും പോഷക അനുബന്ധ സംഘടനയുടെ ഏതു പരിപാടികള്‍ക്കും നിറസാന്നിധ്യമായി ഉണ്ടായിരുന്ന സൈനുദ്ദീന്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. സമസ്തയുടെ സംഘാടകനെന്ന നിലക്ക് അദ്ദേഹത്തെ കുട്ടിക്കാലത്ത് തന്നെ അറിയുമെങ്കിലും കാസര്‍കോട് മേഖല ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ മുതല്‍ അദ്ദേഹവുമായിട്ടുള്ള ബന്ധം ദൃഡമാവുകയായിരുന്നു.
ആ ബന്ധം നല്ലൊരു സൗഹൃദത്തിലെത്തുകയും ചെയ്തു. അണങ്കൂര്‍ പ്രദേശത്തത് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തന മേഖലയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നേതാക്കളില്‍ പ്രമുഖനാണ് സൈനുദ്ദീന്‍ ഹാജി. മറ്റെന്തിനെക്കാളും സമസ്തയെ സ്നേഹിക്കുകയും അതിന് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം മുന്നിട്ടുവന്നു. സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ അതിന്റെ ഭാരവാഹിത്യം ഏറ്റെടുക്കാവൂ എന്ന കണിശമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിത്വമാ
യിരുന്നു അദ്ദേഹം.
എല്ലാവരുമായും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മബന്ധം നിലനിര്‍ത്തുമ്പോഴും സംഘടന സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് അദ്ദേഹം മാനസികമായി അകലം പാലിക്കുകയും അതിനെതിരെ ശക്തമായി പ്രതികരിക്കാനും മറന്നില്ല. തനിക്ക് ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങളോടൊപ്പം നില്‍ക്കുകയും ആരുടെ മുമ്പിലും അത് തുറന്നു പ്രകടിപ്പിക്കാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിത്വം പതിവ് നേതൃശൈലികളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി രണ്ട് പ്രാവിശ്യം അണങ്കൂരില്‍ സംഘടിപ്പിച്ച റബീഅ പ്രഭാഷണത്തിന്റെ വിജയത്തിനായി വളരെ നല്ലയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു സൈനുദ്ദീന്‍ ഹാജി.
പ്രസംഗിക്കാന്‍ വരുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ഞങ്ങളോട് ചോദിച്ച് ഒരു ദിവസം വാങ്ങുകയായിരുന്നു. പണ്ഡിതന്മാരെ വീട്ടില്‍ കൊണ്ടുപോയി സല്‍കരിക്കുന്നതില്‍ താത്പര്യമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും പണ്ഡിതന്മാരോടൊപ്പം സംഘടന രൂപികരിക്കാനും സ്ഥാപനത്തിന്റെ ആവശ്യത്തിനെല്ലാം അദ്ദേഹവും പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഹനം സംഘടനയുടെ വാഹനത്തെ പോലെയായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് പലയാള്‍ക്കാറും പറയാറുണ്ടായിരുന്നു. സമസ്ത അണങ്കൂര്‍ പ്രദേശങ്ങളില്‍ ജനകീയ മാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സൈനുദ്ദീന്‍ ഹാജിയുടെ മരണം വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Commemoration, SKSSF, Zainuddin Haji commemorance.
Keywords: Kerala, News, Kasargod, Commemoration, SKSSF, Zainuddin Haji commemorance.