സമന്വയ ഉത്സവത്തിന് തുടക്കമായി
Mar 30, 2012, 12:30 IST
കാസര്‍കോട്: സമന്വയ ഉത്സവത്തിന് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് തഹസീല്‍ദാര്‍ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ഹരീഷ് കൊടാരി, താരനാഥ് മധൂര്‍, മാഹിന്‍ കെ ബേവിഞ്ച, അന്തുഞ്ഞിഹാജി, മുഹമ്മദ് കെ അംഗടിമുഗര്‍, അഡ്വ. കെ എം ഹസൈനാര്‍, എസ് ശിവപ്പ, എം ബി പത്മകുമാരി, ബാലകൃഷ്ണ അഗ്ഗിത്തായ, മഹേഷ് കുണിയൂര്‍, എ. രത്‌നമാല, എ. ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ബാലകൃഷ്ണന്‍ കൊളവയല്‍ സ്വാഗതവും, പി ഡി പ്രദീപ് നന്ദിയും പറഞ്ഞു. ഏപ്രില്‍ 1 ന് സമന്വയ ഉത്സവ് സമാപിക്കും. സമാപനസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Samanvaya Bharath Utsav