city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമകാലീന ചിത്രകലയുടെ നേര്‍കാഴ്ചയുമായി സഞ്ചരിക്കുന്ന ചിത്രശാല

കാസര്‍കോട്: (www.kasargodvartha.com 29/03/2016) കേരളത്തിലെ സമകാലീന ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കലാസൃഷ്ടികളുമായി സഞ്ചരിക്കുന്ന ചിത്രശാല ഇനി ആസ്വാദകരെ തേടി എത്തും. കേരള ലളിതകലാ അക്കാദമി ചിത്രകലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന ചിത്രശാലയില്‍ രണ്ടാംഘട്ടം ഒരുക്കിയിട്ടുള്ളത് യുവചിത്രകാരന്മാരുടെ സവിശേഷമായ രചനകളാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഹാരാഷ്ട്ര അടക്കമുള്ള അന്യസംസ്ഥാനങ്ങളിലും പ്രദര്‍ശനം ഒരുക്കിയ സഞ്ചരിക്കുന്ന ചിത്രശാലയില്‍ ആദ്യഘട്ടം പ്രദര്‍ശിപ്പിച്ചത് കേരളീയ ചിത്രകലയുടെ ചരിത്രം വ്യക്തമാക്കുന്ന കലാസൃഷ്ടികളായിരുന്നു. ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത സഞ്ചരിക്കുന്ന ചിത്രശാലക്ക് കലാസ്വാദകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം രണ്ടുലക്ഷത്തോളം പേര്‍ ചിത്രശാലയിലെ പ്രദര്‍ശനം ആസ്വദിച്ചു. ആധുനിക ആര്‍ട്ട് ഗ്യാലറിയുടെ എല്ലാ സൗകര്യങ്ങളും സഞ്ചരിക്കുന്ന ചിത്രശാലയില്‍ ഒരുക്കിയിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രകലാ ക്യാമ്പുകളില്‍ രചിച്ച ചിത്രങ്ങളാണ് പുതുതായി സഞ്ചരിക്കുന്ന ചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനുവേണ്ടി 'പ്രയാണം' എന്ന പേരില്‍ ചിത്രകലാക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത നാല്‍പത് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവരുടെ വ്യത്യസ്തവും സവിശേഷവുമായ ആവിഷ്‌കാര രചനാ ശൈലികള്‍ അടുത്തറിയാന്‍ ഈ പ്രദര്‍ശനം സഹായകമാകും.

സഞ്ചരിക്കുന്ന ചിത്രശാലയിലെ 'പ്രയാണം' ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം കെ ഷിബു ഉദ്ഘാടനം ചെയ്തു. കോട്ടയം സി എം എസ് കോളജിന്റെ 200 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 30 മുതല്‍ സി എം എസ് കോളജിലാണ് ചിത്രശാലയുടെ പ്രദര്‍ശനം. സമകാലീന ചിത്രകലാ രംഗത്ത് സജീവമായി രചന നടത്തുന്ന അശാന്തന്‍, അശോക് കുമാര്‍ ഗോപാലന്‍, കെ ആര്‍ ബാബു, ബിന്ദി രാജഗോപാല്‍, പി ജി ദിനേഷ്, കവിത ബാലകൃഷ്ണന്‍, നന്ദന്‍ പി വി, പ്രദീപ് കുമാര്‍ കെ പി, പൊന്‍മണി തോമസ്, സജിത് എ എസ്, സാജു തുരുത്തില്‍, ശേഖര്‍ അയ്യന്തോള്‍, ശ്രീകാന്ത് നെട്ടൂര്‍, സുനില്‍ അശോകപുരം, സുനില്‍ വല്ലാര്‍പ്പാടം, സുരേഷ് കൂത്തുപറമ്പ്, സുരേഷ് മുതുകുളം, അനില്‍ കെ വി, സന്തോഷ് മിത്ര, എം ടി ജയലാല്‍, ജോഷ് പി എസ്, ലാല്‍ കെ, സന്തോഷ് ലാല്‍ പള്ളത്ത്, സിദ്ധാര്‍ത്ഥന്‍, ഷിജോ ജേക്കബ്, ടോം ജെ വട്ടക്കുഴി, ആര്‍ വേണു, വില്‍ഫ്രെഡ് കെ പി., കെ ടി മത്തായി, ഒ സുന്ദര്‍, മാര്‍ട്ടിന്‍ ഒ സി, പ്രസാദ് ടി എസ്, പ്രവീണ്‍ ചന്ദ്രന്‍ മൂടാടി, സാജു അയ്യമ്പിള്ളി, പ്രിയരഞ്ജിനി, വി എസ് മധു എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എല്ലാ ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അക്കാദമി സെക്രട്ടറി വൈക്കം എം കെ ഷിബു അറിയിച്ചു.

സമകാലീന ചിത്രകലയുടെ നേര്‍കാഴ്ചയുമായി സഞ്ചരിക്കുന്ന ചിത്രശാല

സമകാലീന ചിത്രകലയുടെ നേര്‍കാഴ്ചയുമായി സഞ്ചരിക്കുന്ന ചിത്രശാല


Keywords : Kasaragod, Kanhangad, Photo, Exhibition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia