സന്‍മനസുള്ളവര്‍ക്ക് സമാധാനം; നാട് ക്രിസ്മസ് ആഘോഷ നിറവില്‍
Dec 25, 2012, 23:00 IST

ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക് സമാധാനവും അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഉദ്‌ഘോഷിച്ചു കൊണ്ടുള്ള ക്രിസിമസ് കരോള്‍ പരിപാടികളും നാടെങ്ങും നടന്നു. വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് ചര്‍ച്ചുകളും വീടുകളും രാവിനെ പകലാക്കി. യേശു ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ഭൂമിയില്‍ മാനവ ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതാക്കണമെന്ന് പള്ളികളില്‍ നടന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പുരോഹിതന്മാര്‍ ആഹ്വാനം ചെയ്തു.
ലോകമെങ്ങും അനീതിയും അക്രമങ്ങളും കൊടികുത്തി വാഴുമ്പോള്‍ ദൈവമാര്‍ഗത്തില്‍ ജീവിച്ച് ധന്യത കൈവരിക്കണമെന്നും പുരോഹിതന്മാര്‍ ആഹ്വാനം ചെയ്തു.
ലോകത്തെല്ലായിടത്തുമുള്ള മലായാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിസ്മസ് - നവവത്സര ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഹിംസയ്ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും മതപരവും ദേശീയവുമായ സ്പര്‍ദകള്‍ക്കും എതിരായ വിശാല മാനവ ഐക്യത്തിന് ക്രിസ്മസ് ആഘോഷം പ്രചോദനമാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറഞ്ഞു.
Keywords: Christmas, Celebration, House, Prayer Meet, Women, Kasaragod, Kerala, Kerala Vartha, Kerala News.