city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സത്യസായി ഗ്രാമം നാടിനു സമര്‍പ്പിച്ചു

കാസര്‍കോട്‌: (www.kasargodvartha.com 29.04.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്‍കിയ പെരിയയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആദ്യ ടൗണ്‍ഷിപ്പ് സത്യസായി ഗ്രാമം കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം നാടിന് സമര്‍പ്പിച്ചു.

ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയില്‍ ഉൾപ്പെടുത്തി ഓരോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്‍കിയ 10 സെന്റ് സ്ഥലത്ത് 500 ചതുരശ്ര അടിയുള്ള 36 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി, ബഡ്‌സ് സ്‌കൂള്‍, ആയൂഷ് ഹോളിസ്റ്റിക്ക് സെന്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആംഫി തീയേറ്റര്‍ പ്രാര്‍ത്ഥനാ മുറി തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പെരിയ, എണ്‍മകജെ, കോടോം ബേളൂര്‍ എന്നീ മൂന്ന് ടൗണ്‍ഷിപ്പുകളിലായി 108 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ട്രസ്റ്റ് തയ്യാറാക്കുന്നത്. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.

സത്യസായി ഗ്രാമം നാടിനു സമര്‍പ്പിച്ചു

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മടിക്കൈ കമാരന്‍, ഹക്കീം കുന്നില്‍, അഡ്വ. കെ മധുസൂദനന്‍, ദാമോദരന്‍ ആര്‍ക്കിടെക്ട്, നസീര്‍ വെലിയില്‍, എം എസ് ഷാജി, കെ സി ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു. സായിട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ സ്വാഗതവും സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ ഗോപകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Endosulfan-Victim, House, Construction Plan, K.Kunhiraman MLA, Family, Satyasai gramam Inaugurated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia