സഅദിയ്യ:യില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖ മെയ് 13ന്
May 1, 2012, 22:50 IST

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ് മെയ് 13ന് വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5മണിക്ക് മാലപ്പാട്ട് ആസ്വാദനം തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥനാ സദസ്സും നടക്കും.
മഗ്രിബ് നിസ്കാരനന്തരം നടക്കുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മായില്‍ മദനി അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ്ലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്. എ. അബ്ദുല്‍ ഹമീദ് മൌലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങയവര്‍ സംബന്ധിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഉല്‍ബോധനം നടത്തും. ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ളാസ്ന് കെ.പി. ഹുസൈന്‍ സഅദി കെസി.റോഡ് നേതൃതം നല്‍കും.
Keywords: Jalaliya at saadiya, Deli, Kasaragod