സംശയാസ്പദമായി കണ്ട പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറി
Aug 12, 2013, 17:55 IST
കാസര്‍കോട്: റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ സംശയാസ്പദമായി കണ്ട 15 കാരിയെ ചൈല്‍ഡ് ലൈനിന് കൈമാറി. തിങ്കളാഴ്ച വൈകിട്ടോടെയാണ് യാത്രക്കാര്‍ പെണ്‍കുട്ടിയെ കണ്ടത്. വിവരം റെയില്‍വെ പോലിസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
പോലിസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കന്നഡ, തമിഴ് കലര്‍ന്ന ഭാഷയാണ് സംസാരിച്ചത്. ശരണ്യയാണ് പേരെന്നും വീട്ട് ജോലിക്ക് ഇവിടെ എത്തിയതാണെന്നും പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
Keywords: Kerala, Kasaragod, Girl, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.