സംഘ് പരിവാര്‍ കൊലകളില്‍ പ്രതിഷേധിച്ച് പ്രകടനവും മയ്യിത്ത് നമസ്‌കാരവും നടന്നു
Jun 30, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2017) ഹരിയാനയില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ 16 കാരന്‍ ഹാഫിള് ജുനൈദിന് വേണ്ടിയും ഝാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ അന്‍സാരിക്കു വേണ്ടിയും ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലകളില്‍ പ്രതിഷേധിച്ചും എസ് ഐ ഒ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മയ്യിത്ത് നമസ്‌കാരവും നടത്തി. എസ് ഐ ഒ സംസ്ഥാന സമിതിയംഗം ജബ്ബാര്‍ ആലങ്കോല്‍ ഉദ്ഘാടനം ചെയ്തു.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഐക്യപ്പെടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പരിക്ക അഭിസംബോധന ചെയ്തു സംസാരിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്യുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ സെക്രട്ടറി അലി മന്‍സൂര്‍ നന്ദി പറഞ്ഞു. റാസിഖ് മഞ്ചേശ്വരം, അസ്‌ലം കെ പി, റാഷിദ് എം കെ സി, ഇഅ്‌സാസുല്ല, സഫുവാന്‍, അസ്‌റാര്‍ ബി എ, തബ്ഷീര്‍ ഹുസൈന്‍, അമാന്‍, ജുബൈര്‍, ഇബ്രാഹിം സാബിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, SIO, Protest, Inauguration, Murder, Hariyana, Junaid, SIO protest Sang Parivar.