'സംഘ്പരിവാറില്‍ നിന്ന് നാടിനെ തിരിച്ച് പിടിക്കുക'; വനിതാ ദിനത്തില്‍ പെണ്‍പ്രതിഷേധം
Mar 8, 2020, 19:40 IST
കാസര്‍കോട്: (www.kasargodvartha.com 08.03.2020)'സംഘ് പരിവാറില്‍ നിന്ന് നാടിനെ തിരിച്ച് പിടിക്കുക' എന്ന സന്ദേശവുമായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പെണ്‍ പ്രതിരോധവുമായി കാസര്‍കോട് ജില്ലാ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ചെമ്പരിക്ക കടപ്പുറത്ത് ഒരുമിച്ച് കൂടി. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ലില്ലി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി പി നസീമ ടീച്ചര്‍, മംഗളൂരു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷിഫാനി മുജീബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ജാസ്മിന്‍ വി കെ, അവേക്ക് വൈസ് പ്രസിഡന്റ് സുലൈഖ മാഹിന്‍, ആക്റ്റിവിസ്റ്റ് സുമയ്യ തായത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ് സ്വാഗതവും സൈനബ മോള്‍ നന്ദിയും പറഞ്ഞു.

Keywords :Kasaragod, Kerala, News, Women's-day, District Justice, Women, inauguration, president, District, Jamaathe-Islami, Protest conducted in Women's day