ശ്രമിക് ഭവന്‍: ഗാന്ധിയന്‍ സമരവുമായി മുന്നോട്ട് പോകും
Apr 4, 2012, 13:16 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ശ്രമിക് ഭവന്‍ കയ്യടിക്കിവെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ: എം.സി ജോസിന്റെയും ഐ.എന്‍.ടി.യു.സി നേതാവ് പി.ജി ദേവിന്റെയും കയ്യില്‍ നിന്നും മന്ദിരം മോചിപ്പിക്കുന്നതിനായി ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രമിക് ഭവന്‍ അവകാശപോരാട്ട ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരിച്ച ചാരായതൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം പോലും നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ചാരായ തൊഴിലാളികളുടെ പണം കൊണ്ട് മാത്രം നിര്‍മ്മിച്ച ശ്രിമിക് ഭവന്‍ തൊഴിലാളികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതിന് ,വേണ്ടി എം.സി. ജോസിന്റെ വീടിന് സമീപം നിരാഹാര സമരമിരിക്കാനെത്തിയ 50ഓളം തൊഴിലാളികളെ പലഭാഗത്തുനിന്നുമായി വന്ന ക്വട്ടേഷന്‍ സംഘവും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോസിന്റെ വീട്ടില്‍ സംഘടിച്ച് സമരക്കാരെ നേരിടുകയാണ് ചെയ്തത്. പി.ജി ദേവാണ് ആദ്യം സമരക്കാരെ അടിക്കാന്‍ നേതൃത്വം നല്‍കിയത്. നേരത്തെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഭവത്തിന് തൊട്ട്മുമ്പ് സ്ഥലം വിടുകയായിരുന്നു. ചാരായതൊഴിലാളികളെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. പന്തല്‍ കെട്ടാനെത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പന്തല്‍ കെട്ടാനും മൈക്ക് പര്‍മിഷനും വേണ്ടി സി.ഐയില്‍ നിന്നും അനുവാദം ലഭിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ചെലാന്‍ കെട്ടി പര്‍മിഷനുവേണ്ടി ആപേക്ഷയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയെയും സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രമിക് ഭവന്‍ അവകാശ സമിതി ഭാരവാഹികളായ ടി.വി തമ്പാന്‍, എം.ജെ ഫിലിപ്പ്, എ.സി ഷൈജു, എ. നാരായണന്‍, ടി. ബാലകൃഷ്ണന്‍, രാഘവന്‍ കൊഞ്ഞാല എന്നിവര്‍ പറഞ്ഞു.

Keywords: Kasaragod, Press meet, Sremik Bhavan