city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

കാസര്‍കോട്: (www.kasargodvartha.com 02/10/2016) ശുചീകരണപ്രവര്‍ത്തനങ്ങളും മറ്റു സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി നാടെങ്ങും ഗാന്ധിജയന്തി ആഘോഷം. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി പായസദാനവും ഉണ്ടായിരുന്നു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരം നഗരസഭ ശുചീകരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം അബ്ദുര്‍ റഹ് മാന്‍, സമീന മുജീബ്, നൈമുന്നിസ, ഹെല്‍ത്ത് സൂപര്‍വൈസര്‍ ബി.ബിജു, എ.വി മധുസൂദനന്‍, എ.ആര്‍ അജീഷ്, സുര്‍ജിത്ത് സോമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

അംഗഡിമുഗര്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അംഗഡിമുഗറിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍, ബസ് സ്്റ്റാന്‍ഡ്, അംഗഡിമുഗര്‍ ടൗണ്‍ പരിസരങ്ങള്‍ ശൂചീകരിച്ചു. ഹെഡ് മാസ്റ്റര്‍ അശോക ഡി നേതൃത്വം നല്‍കി.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം



ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കിന്നിംഗാര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കുന്നു


ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ക്ലീന്‍ ചെങ്കള ഗ്രീന്‍ ചെങ്കള പരിപാടിയുടെ ഭാഗമായി നായന്മാര്‍മൂല വാര്‍ഡ് യൂത്ത് ലീഗ് നടത്തിയ ശുചീകരണ പ്രവര്‍ത്തനം ജില്ലാ പ്രവര്‍ത്തക സമിതി അംഗം എന്‍ എ താഹിര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുഡ് മോര്‍ണിങ് കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയം ശുചീകരിച്ചു

കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ ഗുഡ് മോര്‍ണിങ് കാസര്‍കോട് നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം ശുചീകരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ഹാരിസ് ചൂരി അധ്യക്ഷനായി. ബാലന്‍ ചെന്നിക്കര സ്വാഗതവും പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഗുഡ്‌മോര്‍ണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തോണ്‍- 2017, ജനുവരി എട്ടിന് നടക്കും. കുമ്പളയില്‍ നിന്ന് ലോങ് മരത്തോണും താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് ഷോര്‍ട്ട് മാരത്തോണും നടക്കും. ഫോണ്‍: 9446673961, 9446981133.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

സേവന ദിനമാക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തി. അതിഞ്ഞാല്‍ അങ്കണവാടിയുടെയും ഹെല്‍ത്ത് സെന്ററിന്റെയും സമീപത്തുള്ള കാടുകള്‍ വെട്ടിത്തെളിച്ചു.

വാര്‍ഡ് അംഗം ഹമീദ് ചേരക്കടത്ത് ഉദ്ഘാടനം ചെയ്തു. ഖാലിദ് സി പാലക്കി, അന്‍വര്‍ ഹസന്‍, യൂറോ കുഞ്ഞബ്ദുല്ല, അബ്ദുല്‍ നാസര്‍ പി എം, എം ബി ഹനീഫ്, സി പി സുബൈര്‍, ബഷീര്‍ കുശാല്‍, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഷുക്കൂര്‍ ബെസ്‌ടോ, അബൂബക്കര്‍ ഖാജ, ഷൗക്കത്തലി എം, ഹകീം കക്കൂത്തില്‍, അഷ്‌റഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി നേതൃത്വം നല്‍കി.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


ഗാന്ധി സ്മൃതി സന്ദേശ യാത്ര സമാപനം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു

മരക്കാപ്പ്: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സന്ദേശ യാത്ര  സമാപനം എ ഐ സി സി മുന്‍ ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി സി സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡി സി സി സെക്രട്ടറി എം അസിനാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, ഡി വി ബാലകൃഷ്ണന്‍, കെ പി മോഹനന്‍, പ്രവീണ്‍ തോയമ്മല്‍, വി വി സുധാകരന്‍, എന്‍ കെ രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


മുസ്ലിം യൂത്ത് ലീഗ് ജില്ലയില്‍ സേവന ദിനമാചരിച്ചു       

കാസര്‍കോട്: ഗാന്ധിജയന്തി ദിനം ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് സേവന ദിനമായി ആചരിച്ചു. പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ്, ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ സേവന പ്രവര്‍ത്തികള്‍ നടത്തി.
   
ജില്ലാതല ഉദ്ഘാടനം തെരുവത്ത് സിവ്യൂ പാര്‍ക്ക് പരിസരത്ത് ശുചീകരണത്തിന് നേതൃത്വം നല്‍കി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, യൂസുഫ് ഉളുവാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബി എം സി ബഷീര്‍ നേതൃത്വം നല്‍കി.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

നാസ്‌ക് ഉദുമ ശുചീകരണ പ്രവര്‍ത്തനം നടത്തി

ഉദുമ: നാസ്‌ക് ഉദുമയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഉദുമ ഗവണ്‍മെന്റ് ആശുപത്രി പരിസരവും നാലാംവാതുക്കലും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ചടങ്ങ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

നാസ്‌ക് ഉദുമ സെക്രട്ടറി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ നാലാംവാതുക്കല്‍, കരീം എം ബി പ്രസംഗിച്ചു. മര്‍സൂഖ് നാലാംവാതുക്കല്‍, ഹാരിസ് നാലാംവാതുക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലബ്ബ് വൈസ് പ്രസിഡന്റ് സലീം നന്ദി പറഞ്ഞു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

നിര്‍ധനര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വിദ്യാര്‍ത്ഥികള്‍ വീടുകള്‍ സന്ദര്‍ശിച്ചു

എടനീര്‍: സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍, സാന്ത്വന പദ്ധതിയുടെ ഭാഗമായി അരി, തേങ്ങ, പച്ചക്കറി തുടങ്ങിയവ അടങ്ങുന്ന കിറ്റുകള്‍ എടനീര്‍ പ്രദേശത്തെ വിവിധ കോളനികളിലെത്തി വിതരണം ചെയ്തു. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായാണ് സഹായങ്ങള്‍ വിതരണം ചെയ്തത്. 

ശ്രീനിധി, അമല്‍, സന്ദീപ്, അഞ്ജലി, മിഥുന്‍, പ്രഥം, ചിത്ര, സ്മൃതി, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആസ്‌ക്ക് ആലംപാടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ആലംപാടി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി ആലംപാടി ഹെല്‍ത്ത് സെന്റര്‍, അംഗന്‍വാടി തുടങ്ങിയ പരിസര പ്രദേശങ്ങള്‍ ശുചീകരിച്ചു.

വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി ഉദ്്ഘാടനം ചെയ്തു. ജി സി സി ഭാരവാഹികളായ അദ്ര മേനത്ത്, ഖാദര്‍ കുയ്താസ്, സിദ്ദി ബിസ്മില്ല, മാമു ആലംപാടി, അക്ബര്‍, അല്‍ത്വാഫ്, അജ്മല്‍, നിസാം ആലംപാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആലംപാടി കുടുംബ ക്ഷേമ ഉപകേന്ദ്രം പ്രതിനിധി നിഷ ക്ലബ്ബ് പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

വാര്‍ഡ് ഗ്രാമസേവാകേന്ദ്രം ശുചീകരിച്ച് ഗാന്ധിജയന്തി ദിനം ആചരിച്ചു

മുളിയാര്‍: ഗാന്ധിജയന്തി ദിനത്തില്‍ മല്ലം ശ്രീനിധി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മല്ലംവാര്‍ഡ് ഗ്രാമസേവാ കേന്ദ്ര പരിസരം ശുചീകരിച്ചു. ഗ്രാമപഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. 

വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കോളങ്കോട്, ഗണേഷ് കൊടവഞ്ചി, ബിജു കൊടവഞ്ചി, ചന്ദ്രന്‍, ജാനകി, ലളിത, ചാന്ദ്രവതി, ശോഭ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

ശാന്തിമന്ത്രം ചൊല്ലി അരയി സ്‌കൂളില്‍ സൈനികര്‍ക്ക് പ്രണാമം

അരയി: 'ഓം സഹനാവവതു സഹനൗ ഭുനക്തു, സഹവീര്യം കരവാവഹൈ, ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'. ഒരുമിച്ച് രക്ഷിക്കപ്പെടാനും ഒരുമിച്ച് വിദ്യ അനുഭവിക്കാനും അന്യോന്യം സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം പുലരാന്‍ അരയി ഗവ. യു പി സ്‌കൂളില്‍ കുട്ടികള്‍ ശാന്തിമന്ത്രം ചൊല്ലി.

ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമമര്‍പിച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാചരണത്തിലാണ് വേദമന്ത്രങ്ങള്‍ ഉരുവിട്ട് ശാരീരികവും മാനസികവുമായ ശാന്തിക്കായി പ്രാര്‍ഥന നടത്തിയത്. 20 സൈനികരെ അനുസ്മരിച്ച് 20 മണ്‍ചിരാതുകളില്‍ തിരി തെളിച്ച് കുട്ടികള്‍ പുഷ്പ്പാര്‍ചന നടത്തി.

പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ കരിവെള്ളൂര്‍ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. കെ വി സൈജു, പി ബിന്ദു, സ്‌കൂള്‍ ലീഡര്‍ പി മിഥുന്‍ രാജ് പ്രസംഗിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


പൈവളിഗെ നഗര്‍ സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

പൈവളിഗെ: പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് ശ്യാമള പി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ പൈവളിഗെ ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


ക്ലീന്‍ ഹോസ്റ്റല്‍ പദ്ധതിയുമായി വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ഗാന്ധി ജയന്തി മുതല്‍ ഈ മാസം 16 വരെ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടികള്‍ക്ക് പരിസര ശുചിത്വം പരിപാടിയോടെ തുടക്കം. അവധി ദിനം ഹോസ്റ്റലും പരിസരങ്ങളും ശുചീകരിച്ച് പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ്‌മെട്രിക്ക് പ്രിമെട്രിക്ക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

ക്ലീന്‍ ഹോസ്റ്റല്‍ പദ്ധതിയില്‍ നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. കാസര്‍കോട്, നഗര സഭ പരിധിയിലെ രണ്ട് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളിലും രണ്ട് പ്രിമെട്രിക്ക് ഹോസ്റ്റലുകളിലും ഗാന്ധി ജയന്തി ഭാഗമായി ക്ലീന്‍ ഹോസ്റ്റല്‍ പദ്ധതി പൂര്‍ത്തിയായി. വിദ്യാനഗര്‍ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ നടന്ന ചടങ്ങ് എസ് സി ഡി ഒ പി ബി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ പദ്ധതി വിശദീകരിച്ചു. അഖില്‍ രാജ്, നാരായണന്‍, വിഘ്‌നേഷ്, നകുലന്‍, മനീഷ് പ്രസംഗിച്ചു.

വിദ്യാനഗര്‍ പ്രിമെട്രിക്ക് ഹോസ്റ്റലില്‍ മധു, ഗോപാലന്‍ നേതൃത്വം നല്‍കി. അണങ്കൂര്‍ പ്രിമെട്രിക്ക് ഹോസ്റ്റലില്‍ വത്സല നേതൃത്വം നല്‍കി.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


യുവധാര കുളങ്കര ഓഫീസ് പരിസരം ശുചീകരിച്ചു

എരിയാല്‍: ഗാന്ധിജയന്തി ദിനത്തില്‍ യുവധാര കുളങ്കരയുടെ നേതൃത്വത്തില്‍ യുവധാര ഓഫീസ് പരിസരം ശുചീകരിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഷ്‌റഫ് കുളങ്കര, കരീം മല്ലം, ഷാഫി മഹാറാണി, നബീല്‍, അശര്‍,  സിയാദ്, സാദിഖ് മീത്തല്‍, തന്‍വീര്‍, ശാഹിര്‍, ഇജാസ് എന്നിവര്‍ പങ്കെടുത്തു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

പരവനടുക്കം ടൗണ്‍ പരിസരം ശുചീകരിച്ചു

പരവനടുക്കം: ഗാന്ധി ജയന്തി ദിനത്തില്‍ പരവനടുക്കം ടൗണ്‍ പരിസരം ശുചീകരിച്ച് ക്ലബ്ബുകള്‍ മാതൃകയായി. കാടുമൂടി കിടന്ന റോഡിന്റെ ഇരുവശങ്ങളും, ഗവ. ഹൈസ്‌കൂള്‍, ആലിയ മസ്ജിദ് പരിസരവും പൂര്‍ണമായി ശുചീകരിച്ചു.

യുണൈറ്റഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ ശുചീകരണ പരിപാടിയില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്  പ്രവര്‍ത്തകരും പങ്കാളികളായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശുചീകരണത്തോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


ബ്രദേര്‍സ് മണിമുണ്ടയും സിറ്റിസണ്‍ ഉപ്പളയും റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരിച്ചു

ഉപ്പള: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഉപ്പളയിലെ സിറ്റിസണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും ബ്രദേര്‍സ് മണിമുണ്ട ക്ലബ്ബും സംയുക്തമായി ചേര്‍ന്ന് ഉപ്പള റെയില്‍വേ സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി.

സ്‌റ്റേഷന്‍ മാസ്റ്റര്‍ പി ആര്‍ വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു. അസീം മണിമുണ്ട പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് സിറ്റിസണ്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് സിറ്റിസണ്‍ മുഖ്യാതിഥിയായിരുന്നു. ഉമ്പായി, സഫറുല്ല, ഇക്ബാല്‍, അല്‍ത്വാഫ്, മുനാഫ്, സമീഉല്ല, ഷബീര്‍, ഇര്‍ഷാദ്, ഫറാന്‍, അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.

മുഹമ്മദ് നാഫി നന്ദി പറഞ്ഞു. പരിപാടിയിലെ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം



കാസ്‌ക് ചേരങ്കൈ ഗാന്ധിജയന്തി ആഘോഷിച്ചു
ചേരങ്കൈ: കാസ്‌ക് ചേരങ്കൈയ്യുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചേരങ്കൈ പ്രദേശം വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ നവലോക പ്രസക്തിയെപ്പറ്റി കാസ്‌ക് പ്രസിഡണ്ട് മുസ്താഖ് ചേരങ്കൈ സംസാരിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ തകൃതി; നാടെങ്ങും ഗാന്ധിജയന്തി ആഘോഷം


Keywords: K asaragod, Municipality, Cleaning, Railway Station, Gandhi Jayanthi, Inauguration, Standing committee, Health Supervisor, Bifathima Ibrahim. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia