ശാസ്ത്ര പുസ്തകം പ്രകാശനം ചെയ്തു
Apr 2, 2012, 07:30 IST
ചെറുവത്തൂര്‍: കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളര്‍ത്താന്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പ്രിസം ശാസ്ത്ര പുസ്തകത്തിന്റെ പ്രകാശനം എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഡയറക്ടര്‍ ഡോ: പി രാജന്‍ നിര്‍വഹിച്ചു. ഉള്ളടക്കത്തിലെ മികവ് കൊണ്ട് ശ്രദ്ധേയമായ പുസ്തകം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് ലൈബ്രറികളില്‍ വായനയ്ക്കും റഫറന്‍സിനുമായി ലഭ്യമാക്കും. ആവര്‍ത്തനവിരസമാകാന്‍ സാധ്യതയുള്ള ശാസ്ത്ര സംബന്ധമായ ക്ലാസ്‌റൂം പ്രക്രിയകളെ മറികടക്കാന്‍ അധ്യാപകര്‍ക്ക് കൂടി സഹായകമാകും വിധമാണ് പ്രിസം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര ലേഖനങ്ങള്‍, ശാസ്ത്ര നാടകങ്ങള്‍, ശാസ്ത്ര കലണ്ടര്‍, എന്നിവയും പ്രിസത്തിലുണ്ട്.
Keywords: Book-release, Cheruvathur, Kasaragod