ശാസ്ത്രീയ കന്നുകുട്ടി പരിശീലനവും കാലിത്തീറ്റ വിതരണവും നടത്തി
Dec 18, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/12/2016) മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകുട്ടികള്‍ക്ക് തീറ്റവിതരണത്തിന്റെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ക്ഷീര കര്‍ഷകര്‍ക്ക് കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനത്തില്‍ ഏകദിന പരിശീലനവും തൃക്കരിപ്പൂര്‍ മൃഗാശുപത്രിയില്‍ സംഘടിപ്പിച്ചു. ഗോവര്‍ദ്ധിനി പദ്ധതി പ്രകാരം കാലിത്തീറ്റ, 30 മാസത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ, ധാതുലവണ മിശ്രിതം, വിരമിരുന്ന് എന്നിവ ഉള്‍പ്പെടെ ഓരോ കര്‍ഷകര്‍ക്കും 12500 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.
പദ്ധതിയുടെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എ ജി സറീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍, പഞ്ചായത്ത് അംഗം പി തമ്പാന്‍ നായര്‍, സീനിയര്‍ വെറ്റിനററി സര്‍ജന്‍ ഡോ. കെ ലക്ഷ്മണന്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി എം ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. മുണ്ടയാട് കേന്ദ്രത്തിലെ പരിശീലനകനായിരുന്ന നീലേശ്വരം മൃഗാശുപത്രി സീനിയര്‍ വെറ്റിനറററി സര്‍ജന്‍ ഡോ. വി വി പ്രദീപന്‍ ക്ഷീര കര്‍ഷകര്‍ക്ക് കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനത്തില്‍ ക്ലാസെടുത്തു.
Keywords: Kasaragod, Trikaripur, Cattle, Feed, Distribution, Inauguration, Practice, Farmers, VV Fousiya, Cattle feed distributed.