ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു; വന്‍ അപകടം ഒഴിവായി
Jun 21, 2015, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 21/06/2015) പുലിക്കുന്ന് റോഡില്‍ ജി.എച്ച്.എസ്.എസ് സ്‌കൂളിന് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു. ഭാഗ്യം കൊണ്ട് വന്‍ അപകടം ഒഴിവായി. നിരവധി ആളുകള്‍ കടന്നു പോകുന്ന റോഡില്‍ ഒരു കടയുടെ മുന്നിലേക്കാണ് തെങ്ങ് പൊളിഞ്ഞു വീണത്.
സംഭവ സമയം ആരും തന്നെ റോഡില്‍ ഉണ്ടാകാതിരുന്നതിനാലാണ് അപകടം ഒഴിവായത്. തെങ്ങ് കമ്പിയിലേക്ക് വീണതിനെ തുടര്‍ന്ന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പോസ്റ്റ് തകരുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ രണ്ട് ദിവസം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫയര്‍ഫോഴ്‌സെത്തി റോഡില്‍ നിന്നും തെങ്ങ് നീക്കം ചെയ്തു.

Keywords : Kasaragod, Kerala, Coconut, Electric Post, Natives, Shop, GHSS, Pulikkunnu Road, Coconut tree falls.