വ്യാപാരിയെ ഇടിച്ചിട്ട സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി
Oct 9, 2017, 22:58 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2017) കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ ഇടിച്ചിട്ട സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മൊബൈല്‍ കട നടത്തുന്ന ഖാസിലൈനിലെ അബ്ദുര്‍ റഹ് മാ (45) നാണ് അപകടത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ തായലങ്ങാടി റോഡിലുള്ള എസ് ബി ടി ബാങ്കിനടുത്ത് വെച്ചായിരുന്നു സംഭവം.
തളങ്കര ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന റഹ് മാനെ പിന്നാലെ വന്ന ചുവന്ന നിറത്തിലുള്ള സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ ബൈക്ക് കണ്ടെത്താന്‍ പോലീസ് സംഭവ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accident, Injured, Merchant, Kasaragod, News, Hospital, Treatment, Abdul Rahman.