വ്യാജ മണല്‍പാസ് അന്വേഷണം അട്ടിമറിച്ചു; സി.ബി.ഐ. അന്വേഷണം അനിവാര്യം: ജനകീയ നീതിവേദി
Feb 14, 2015, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) കാസര്‍കോട് ജില്ലയിലെ വ്യാജ മണല്‍ പാസ് മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയ സംഭവം ഭരണപക്ഷ മാഫിയ സംഘങ്ങള്‍ ജില്ലയില്‍ നടത്തിയ വ്യാജ മണല്‍ പാസ്, സ്റ്റാമ്പ്, പാസ്‌പോര്‍ട്ട് കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് ജനകീയ നീതിവേദി ജില്ലാ കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ 18 മാസമായി പ്രവര്‍ത്തനം കൊണ്ട് ജില്ലയില്‍ പക്ഷപാതമില്ലാതെ വളരെ കൃത്യതയോടെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ആളാണ് എസ്.പി. തോംസണ്‍ ജോസ്. ഇതിന്റെ ഫലമായി വര്‍ഗീയ അസ്വാസ്ഥ്യങ്ങളും രാഷ്ട്രീയ കൊലപാതക കേസുകളിലും ആവുന്ന വേഗതയില്‍ കുറ്റവാളികളെ കണ്ടെത്തുകയും വ്യാജ മണല്‍ പാസിന്റെ പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളിലേക്ക് നിയമത്തിന്റെ കൈകള്‍ നീങ്ങുന്നത് കണ്ട് കുറ്റവാളികള്‍ വലിയ വിലനല്‍കിയാണ് എസ്.പി.യെ സ്ഥലം മാറ്റിയതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാനും ജില്ലാ ജനകീയ നീതിവേദി ജില്ലാകമ്മിറ്റി തീരുമാനിച്ചതായും ജന. സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, CBI, Committee, Thomson Jose, SP, Fake pass, Sand, Janakeeya Neethivedi's statement.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, CBI, Committee, Thomson Jose, SP, Fake pass, Sand, Janakeeya Neethivedi's statement.
Advertisement: