വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും വൈകരുത്
Mar 29, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2016) വോട്ടവകാശം വിനിയോഗിക്കാന്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
ഏപ്രില്‍ 19 വരെ ഓണ്‍ലൈന്‍ ആയി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലൂടെ www.ceo.kerala.gov.in കലക്ട്രേറ്റ് താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ സഹായ വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായും, അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കിയും അപേക്ഷിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നാല് വിധത്തിലുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ടോള്‍ ഫ്രീ നമ്പര്‍ 1950 ലേക്ക് വിളിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ കോള്‍ സെന്ററില്‍ നിന്ന് വിവരം ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്ന് 54242 എന്ന നമ്പറിലേക്ക് ELE<SPACE> തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എസ് എം എസ് അയച്ച് വിവരങ്ങള്‍ അറിയാം. കലക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ചും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാം. ബൂത്ത് തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച പട്ടിക പരിശോധിച്ചും പേര് ഉണ്ടോ എന്ന് ഉറപ്പ് വരുത്താം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളികളാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന് അഭ്യര്‍ത്ഥിച്ചു.
Keywords : Kasaragod, Voters list, Election 2016, District Collector.