വൈ.എം.സി.എ ജില്ലാ കണ്‍വെന്‍ഷന്‍ 29ന്
Jul 26, 2012, 16:20 IST

ജില്ലാ ചെയര്‍മാന്‍ ജോസഫ് വടശ്ശേരി അദ്ധ്യക്ഷം വഹിക്കും. വൈ.എം.സി.എ കര്‍ണ്ണാടക സംസ്ഥാന ചെയര്‍മാന്‍ ആര്‍.എസ് ഷെട്ടിയാന്‍ മുഖ്യാതിഥിയായിരിക്കും. ഫാദര്‍ ആന്റണി പുന്നൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പൈനാപ്പള്ളി നേതൃത്വം നല്‍കും.
മുന്‍ ജില്ലാ ചെയര്‍മാന്‍മാരായ പി.ജെ ചാക്കോ, പി.എം അഗസ്റ്റ്യന്‍, മാനുവല്‍ കുറിച്ചിത്താനം, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് മാത്യു വെട്ടപ്പുഴ, സെക്രട്ടറി സുബിന്‍ ജോസ് എന്നിവര്‍ പ്രസംഗിക്കും.
Keywords: YMCA, Kasaragod, Convention