വേദി തകര്‍ന്ന സംഭവം: ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയ പൈലറ്റിന് പിഴശിക്ഷ
Jan 19, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/01/2015) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിക്കിടയില്‍ ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് മൂലം വേദി തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിന് കോടതി പിഴ ശിക്ഷ വിധിച്ചു. ബംഗളൂരു സ്വദേശിയായ രാഗേഷ് സിംഗിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 700 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
ഒരു വകുപ്പില്‍ 500 രൂപയും മറ്റൊരു വകുപ്പില്‍ 200 രൂപയുമാണ് പിഴ. മുഴുവന്‍ പിഴസംഖ്യയും അടച്ചശേഷം രാഗേഷ് കോടതിയുടെ പടിയിറങ്ങി. 2014 ഫെബ്രുവരി 21ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയാണ് ഹെലികോപ്റ്റര്‍ നിശ്ചിത ഉയരത്തില്‍ താഴ്ന്ന് പറന്നത് മൂലം തകര്‍ന്നത്.
താലൂക്ക് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹൈസ്‌ക്കൂള്‍ പരിസരത്താണ് നടത്തിയത്. ഉദ്ഘാടനത്തിനിടയില്‍ ഹെലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഹെലികോപ്റ്റര്‍ കൂടുതല്‍ ഉയരത്തില്‍ പോകാതിരുന്നത് മൂലം വേദി തകരുകയായിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നു വീണു
Keywords : Oommen Chandy, Kasaragod, Kerala, Vellarikundu, Case, Police, Helicopter, Pilot.

Advertisement: