വേണുഗോപാല്‍ മാഷിനെ പി.ടി.എ അനുമോദിച്ചു
Sep 30, 2013, 17:55 IST
മൊഗ്രാല്‍ പുത്തൂര്‍: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാന തലത്തില്‍ തന്നെ ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കാന്‍ പി.ടി.എ യോടൊപ്പം പ്രവര്‍ത്തിച്ച വേണുഗോപാല്‍ മാഷിനെ സ്‌കൂള്‍ പി.ടി.എ അനുമോദിച്ചു.
എന്റെ മരം, വൃക്ഷ സ്‌നേഹി പുരസ്‌കാരം, ഗ്രീന്‍ ബെല്‍റ്റ്, ഹരിതതീരം, മഴവെള്ള സംഭരണി, ടെറസില്‍ കൃഷി, തുടങ്ങിയ പദ്ധതികളും മക്കാനി, നിറനാഴി, പൂമ്പാറ്റ കലണ്ടര്‍, കണ്ടല്‍കാടുകളെ കുറിച്ച് കൈപുസ്തകം, തുടങ്ങിയവയെല്ലാം വിജയകരമായി സ്‌കൂളില്‍ നടപ്പിലാക്കുന്നതിന് വേണു മാഷും സംഘവും നേതൃത്വം നല്‍കി.
മാതൃഭൂമി സീഡ് പുരസ്‌കാരം മൂന്നു തവണയാണ് ഈ വിദ്യാലയത്തിന് ലഭിച്ചത്. മികച്ച കോര്‍ഡിനേറ്റര്‍ പുരസ്‌കാരം ഇത്തവണ വേണുഗോപാല്‍ മാഷിനെ തേടിയെത്തി.
പി.ടി.എ യുടെ ഉപഹാരം പ്രസിഡണ്റ്റ് പി.ബി.അബ്ദുര്‍ റഹ് മാന്‍ മാഷിന് സമ്മാനിച്ചു. രാജേഷ് മാഷ് അനുമോദന സന്ദേശം വായിച്ചു. പ്രിന്‍സിപ്പല്‍ കെ.രമേഷ, ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര രാജ, മാഹിന്‍ കുന്നില്‍, അബ്ദുല്ല നീലഗിരി, സുരേന്ദ്രന്‍ മാഷ്, ഹമീദ് മാഷ്, ഫസല്‍ കല്‍ക്കത്ത, മഹമ്മൂദ് ബളളൂര്‍, ബാലകൃഷ്ണന്‍ മാഷ്, പി.എസ്.ഹമീദ് മുരളി മാഷ്, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Mogral Puthur, Venugopal, PTA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: