വൃക്ഷ തൈകള്‍ സൌജന്യമായി വിതരണം ചെയ്യും
Apr 12, 2012, 12:00 IST

കാസര്‍കോട്: സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ 'എന്റെ മരം', 'നമ്മുടെ മരം' പദ്ധതി പ്രകാരം ഉല്‍പ്പാദിപ്പിച്ച വിവിധയിനം വൃക്ഷ തൈകള്‍ സ്വകാര്യ-സര്‍ക്കാര്‍ സ്കൂള്‍-കോളേജ് കുട്ടികള്‍ക്ക് വിതരണത്തിന് തയ്യാറായി. വൃക്ഷ തൈകള്‍ ആവശ്യമുള്ള സ്കൂള്‍ അധികൃതര്‍ ഒന്ന് മുതല്‍ ഒമ്പത് ക്ളാസുകള്‍ വരെയുള്ള കുട്ടികളുടെ എണ്ണവും, ആവശ്യമുള്ള തൈകളുടെ എണ്ണവും കാണിച്ച് കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ഏപ്രില്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.
'നമ്മുടെ മരം' പദ്ധതി പ്രകാരം പൊതുസ്ഥലത്ത് വൃക്ഷ തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന് കോളേജുകള്‍ക്ക് സൌജന്യമായി വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്നതാണ്. ആവശ്യമുള്ളവര്‍ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്താനുദ്ദേശിക്കുന്ന സ്ഥലവും, ആവശ്യമുള്ള തൈകള്‍ എത്രയാണെന്നും കാണിച്ചുള്ള അപേക്ഷ കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോറസ്റ് റെയിഞ്ച് ഓഫീസര്‍, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച്, ഹൊസ്ദുര്‍ഗ്, ഫോണ്‍ 8547603838 അല്ലെങ്കില്‍ ഫോറസ്റ് റെയിഞ്ച് ഓഫീസര്‍, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച്, കാസര്‍കോട്, ഫോണ്‍ 8547603836 എന്ന വിലാസവുമായി ബന്ധപ്പെടണം.
Keywords: Plant distribution,Kasaragod