city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി പിഗ്മി ഏജന്റ് സത്യസന്ധത കാട്ടി


വീണുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി പിഗ്മി ഏജന്റ് സത്യസന്ധത കാട്ടി

കാസര്‍കോട്: റോഡരികില്‍ നിന്ന് വീണുകിട്ടിയ പണവും രേഖകളും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി പിഗ്മികളക്ഷന്‍ ഏജന്റ് സത്യസന്ധത തെളിയിച്ചു. കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്റ് രാംദാസ് നഗറിലെ സുന്ദരനായിക്ക് ആണ് സത്യസന്ധത കാട്ടിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ജോലിയുടെ ഭാഗമായി നുള്ളിപ്പാടിയിലൂടെ നടന്നുപോവുകയായിരുന്ന കളക്ഷന്‍ ഏജന്റ് റോഡരികില്‍ വീട് കിടക്കുകയായിരുന്ന ബാഗ് കാണുകയായിരുന്നു. തുറന്ന് നോക്കിയപ്പോള്‍ അതിനകത്ത് 40,000 രൂപയും എ.ടി.എം. കാര്‍ഡും ഏതാനും രേഖകളും ഉണ്ടെന്ന് കണ്ടെത്തി. ഉടന്‍ ബാഗ് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.

ബാഗില്‍ നിന്നും ലഭിച്ച ഒരു ഫോണ്‍ നമ്പറില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ബാഗിന്റെ ഉടമ വിദ്യാനഗറിലെ മുനീറിന്റെ ഭാര്യ മിസ്‌രിയ ആണെന്ന് മനസിലായി. ഇതേതുടര്‍ന്ന് മിസ്‌രിയയെ സ്‌റ്റേഷനില്‍ എത്താനാവശ്യപ്പെട്ട് പോലീസ് ബാഗ് സുന്ദരനായിക്കിന്റെ സാന്നിധ്യത്തില്‍ മിസ്‌രിയയ്ക്ക് തിരിച്ച് ഏല്‍പിക്കുകയായിരുന്നു. സുന്ദരനായിക്കിന്റെ സത്യസന്ധതയെ പോലീസും മിസ്‌രിയയും അഭിനന്ദിച്ചു.

കാറില്‍ യാത്രക്കാരിയായിരുന്ന മിസ്‌രിയ നുള്ളിപ്പാടിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ശേഷം ബാഗ് കാറിന്റെ ബോണറ്റിന് പുറത്ത് വെച്ച് മൊബൈലില്‍ സംസാരിച്ചിരുന്നു. പിന്നീട് ബാഗെടുക്കാന്‍ മറന്ന മിസ്‌രിയ കാറില്‍ കയറി യാത്ര തുടരുകയും ചെയ്തു. അപ്പോഴാണ് ബാഗ് റോഡരികിലേക്ക് തെറിച്ച് വീണതെന്ന് മിസ്‌രിയ പോലീസിനോട് പറഞ്ഞു.

Keywords:  Kasaragod, Man, Police, Car, Nullippady, Kerala, Pigmi Worker, ATM Card, Kasaragod Town Co-operative bank, Bag, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia