വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Feb 1, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2016) വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാള്‍ പോലിസ് പിടിയിലായി. പന്നിപ്പാറയിലെ മുബാറക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹംസയുടെ മകന്‍ അംനാസ് (21) ആണ് പിടിയിലായത്.
ചൗക്കി ആസാദ് നഗറിലെ റഫീഖിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. റഫീഖിന്റെ സഹോദരിയുടെ 12 ഗ്രാം സ്വര്‍ണ്ണം, 600 രൂപ, രണ്ടായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷണം പോയത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കവര്‍ച്ചാസംഘം വീടിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന റഫീഖിന്റെ സഹോദരി അണിഞ്ഞ കാല്‍ വള കവര്‍ന്നിട്ടുണ്ട്.
മോഷണം കഴിഞ്ഞു പോകുന്നതിനിടയിലുണ്ടായ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ രണ്ട് പേര്‍ ടെറസ് വഴി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചുറ്റുപാടും തിരച്ചില്‍ നടത്തുന്നതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടിനകത്ത് അംനാസ് ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Keywords: House-robbery, Police, Custody, Kasaragod, Chowki.