വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
Apr 7, 2017, 09:45 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2017) വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ഷിറിബാഗിലു നാഷണല്‍നഗറിലെ കെ പി ശശിധരന്റെ(60) വീട് കുത്തിതുറന്നാണ് കവര്‍ച്ച. ഏപ്രില്‍ 5ന് രാത്രി 8.15 മണിക്കും 6ന് പുലര്‍ച്ചെ 6.45 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാല്‍പവനോളം വരുന്ന രണ്ട് സ്വര്‍ണമോതിരവും 30,000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ശശിധരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കവര്‍ച്ച നടന്ന വീട്ടില്‍ പോലീസും വിരലടയാളവിദഗ്ധരുമെത്തി പരിശോധന നടത്തി. കവര്‍ച്ചക്കാരന്റേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, House, Cash, Gold, Robbery, Complaint, Police, Case, Investigation, Robbery in house.