വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍
Oct 30, 2016, 10:00 IST
ഉദുമ: (www.kasargodvartha.com 30/10/2016) ഉദുമക്കടുത്ത് എരോലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. എരോലിലെ അനിലിന്റെ KL 60 H 6649 സ്‌കൂട്ടറാണ് അഗ്‌നിക്കിരയാക്കിയത്. തേപ്പ് ജോലിക്കാരനായ അനില്‍ ജോലികഴിഞ്ഞ് ഇന്നലെ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷം രാത്രി സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അനില്‍ നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അനിലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തന്നോട് ആര്‍ക്കെങ്കിലും രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ വിരോധമൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ ആരെയും സംശയിക്കാന്‍ കഴിയില്ലെന്നുമാണ് അനില്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഏതോ സാമൂഹ്യദ്രോഹികള്‍ എന്ന നിലക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് തീവെപ്പിനുപിന്നിലെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Kerala, Uduma, Erol, Scooter, Fire, Anil, Owner, Complaint, Police, Case, Political, Personal,