വീട്ടില്‍ മദ്യം നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്ത കരാറുകാരനെ തലയ്ക്കടിച്ചു
Apr 5, 2012, 12:33 IST
കാസര്‍കോട്: വീട്ടില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്ത കരാറുകരാനെ ഭാര്യാ സഹോദരനും പിതാവും ചേര്‍ന്ന് റീപ്പ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ബന്തടുക്ക പുത്തന്‍പുരയ്ക്കലിലെ കണ്ണന്റെ മകനും കരാറുകാരനുമായ രാജുവിനെയാണ്(42) തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. രാജുവിന്റെ വീട്ടില്‍വെച്ച് ഭാര്യാസഹോദരന്‍ വിനോദ് കുമാറും, ഭാര്യാപിതാവ് പക്കീരനും വ്യാജമദ്യം നിര്‍മ്മിച്ചു വന്നിരുന്നു. ഇത് ചോദ്യം ചെയ്യുകയും കുടം തകര്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് രാജുവിനെ അക്രമിച്ചത്.
Keywords: Kasaragod, Assault, Attack, Hospital, Youth