വീട്ടില്‍ നിന്നും ആറേമുക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നു
Dec 26, 2012, 20:00 IST
പെരിയ: വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ആറേമുക്കാല്‍ പവന്‍ സ്വര്‍ണവും, പണവും, മൊബൈല്‍ ഫോണും, വാച്ചും കവര്‍ച്ച ചെയ്തു.
കാഞ്ഞിരടുക്കം മണിയന്‍പാറയിലെ ഫ്രാന്‍സിസിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ഫ്രാന്‍സിസും കുടുംബവും ക്രിസ്തുമസ് ദിനമായ ചൊവ്വാഴ്ച വീട് പൂട്ടി അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാനക്കുപോയിരുന്നു.
തിരിച്ചുവന്നപ്പോഴാണ് വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറേമുക്കാല്‍ പവന്‍ സ്വര്‍ണവും, പത്തായിരം രൂപയും, മൊബൈല്‍ ഫോണും, വാച്ചും, മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. ഫ്രാന്‍സിസിന്റെ പരാതി പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: Robbery, House, Gold, Cash, Watch, Periya, Kasaragod, Kerala, Malayalam news, Robbery in Kanhiradukam