വീട്ടില്‍ കയറിക്കൂടിയ കാട്ടുപന്നികൂട്ടത്തെ വനം വകുപ്പ് കെണിയില്‍ കുടുക്കി കാട്ടില്‍ വിട്ടു
Apr 21, 2012, 17:39 IST
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ബ്ലാര്‍ക്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കയറി കൂടിയ കാട്ടുപന്നികളെ വനംവകുപ്പ് കെണിയില്‍ കുടുക്കി കാട്ടില്‍ കടത്തി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് യാക്കൂബിന്റെ വീട്ടിലേക്ക് നാലുകാട്ടുപന്നികള്‍ കയറി കൂടിയത്. നായാട്ടുസംഘത്തിന്റെ നീക്കങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് കാട്ടുപന്നികൂട്ടം ആള്‍പാര്‍പ്പേറെയുള്ള പ്രദേശത്ത് എത്തിപ്പെട്ടത്.
നാട്ടുകാരും പഞ്ചായത്ത് അധികൃതരും മാധ്യമപ്രവര്‍ത്തകരും വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരുടെ കൈയ്യില്‍ പന്നിയെ കുടുക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കി. ഒടിവില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് കൊണ്ടുവന്ന വലയില്‍ പന്നികളെ കുടുക്കുകയായിരുന്നു. വീട്ടില്‍ കയറി കൂടിയ നാലു പന്നികളില്‍ രണ്ടെണ്ണം നേരത്തെ നാട്ടുകാരുടെ ബഹളത്തിനിടയില്‍ ഓടി ക്ഷപ്പെട്ടിരുന്നു. പന്നികള്‍ കയറി കൂടിയ വീട്ടുമുറിയിലെ ഉപകരണങ്ങളും കിടക്കകളും നശിപ്പിക്കുപ്പെട്ടു.