വീട്ടമ്മ വാതില്‍ ചാരിവെച്ചുപോയി; അര മണിക്കൂറിനുള്ളില്‍ കള്ളന്‍ വന്ന് നാലര പവന്‍ സ്വര്‍ണവും 95,000 രൂപയും കവര്‍ന്നു
Sep 3, 2016, 13:34 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2016) വീട്ടമ്മ വാതില്‍ചാരിവെച്ച് അയല്‍ വീട്ടിലേക്ക് പോയ സമയത്ത് വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ന്നു. കാസര്‍കോട് ബീരന്ത്‌വയലിലെ മെഡിക്കല്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ് പ്രശാന്തിന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പ്രശാന്ത് പുറത്ത് പോയതിന് പിന്നാലെ ഭാര്യ നിവേദിത വീടിന്റെ വാതില്‍ചാരി അയല്‍വീട്ടിലേക്ക് പോയി അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ കിടപ്പുമുറിയിലെ അലമാരയില്‍വെച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
പ്രശാന്തിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനെകുറിച്ച് ശരിക്കും അറിയാവുന്ന ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Kasaragod, House Wife, Gold, Cash, Theft, Police, Investigation, Case, House, Complaint.