വീട്ടമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി അക്രമിച്ചു
Jun 23, 2013, 21:21 IST
ബദിയടുക്ക: വീട്ടമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി അക്രമിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ പൂവടുക്കയിലെ മുഹമ്മദ് ഭാര്യ ദൈനബി (42)യെ ചെങ്കളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യത്തിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയും നീര്‍ച്ചാല്‍ പൂവടുക്കം സ്വദേശിയുമായ പ്രസന്ന(45)നാണ് മര്‍ദിച്ചതെന്ന് ദൈനബി പോലീസില്‍ പരാതി നല്‍കി.
കേസില്‍പെട്ട പ്രസന്നന്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മദ്യപിച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ കയറി ദൈനബിയെ അക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ബദിയടുക്ക പോലിസ് ഇയാളെ കസ്റ്റഡിയലെടുത്തു. എന്നാല്‍ രാത്രിയോടെ ഇയാളെ പോലീസ് വിട്ടയച്ചതായി നാട്ടുകാര്‍ ആരോപിച്ചു.

Keywords : Case, Badiyadukka, Assault, Police, Complaint, Hospital, Injured, Kerala, Kasaragod, Dainabi, Prasannan, Bail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.