city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടുകള്‍ പണിയുന്നവരുടെ ശ്രദ്ധയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 21.09.2014) കെട്ടിടങ്ങളുടെ ആഡംബര നികുതി 2,000 രൂപയില്‍ നിന്നും 4,000 രൂപയാക്കി ഉയര്‍ത്തി. 3,000 സ്‌ക്വയര്‍ ഫീറ്റില്‍ അധികം വരുന്ന വീടുകള്‍, ഫ്‌ളാറ്റ്, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ ആഡംബര നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.

1999 ഏപ്രില്‍ ഒന്നിനാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് 2,000 രൂപ ആഡംബര നികുതി ചുമത്തിയത്. 2014 ഏപ്രില്‍ മുതല്‍ ഇത് ഇരട്ടിയാക്കുകയായിരുന്നു. വില്ലേജ് ഓഫീസുകള്‍ വഴിയാണ് ആഡംബര നികുതി  സ്വീകരിക്കുന്നത്. മറ്റു നികുതികളില്‍ നിന്നും വ്യത്യസ്തമായി ആഡംബര നികുതി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ മുന്‍കൂട്ടിയാണ് അടക്കേണ്ടത്. ഇതനുസരിച്ച് കെട്ടിട ഉടമകള്‍ ഭൂരിഭാഗവും 2,000 രൂപ വെച്ച്  2014 - 2015 കാലയളവിലെ നികുതി വില്ലേജ് ഓഫീസുകളില്‍ അടച്ചു കഴിഞ്ഞു.

എന്നാല്‍ ഇവരോട് ബാക്കിയുള്ള 2,000 രൂപ കൂടി പിരിക്കാനാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ 4,000 രൂപയാക്കി ഉയര്‍ത്തിയ കാര്യം പഴയ കെട്ടിട ഉടമകളെ നേരിട്ട് അറിയിച്ചിട്ടില്ല. പുതിയ കെട്ടിട ഉടമകള്‍ക്ക് 4,000 രൂപയുടെ നോട്ടീസാണ് നല്‍കുന്നത്.

കൂടാതെ പുതിയ കെട്ടിടങ്ങളുടെ റവന്യു ബില്‍ഡിംഗ് ടാക്‌സും ഇരട്ടിയാക്കി. 2014 മാര്‍ച്ച് 31 ന് ശേഷം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നമ്പര്‍ അനുവദിച്ചു കിട്ടിയ കെട്ടിടങ്ങളുടെ  റവന്യൂ ടാക്‌സാണ് ഇരട്ടിയാക്കിയത്. 750, 1500, 3,000, 6,000  രൂപയുണ്ടായിരുന്നവ യഥാക്രമം 1500, 3000, 6000, 12000 രൂപയാക്കി ഉയര്‍ത്തി. പുതിയ കെട്ടിട ഉടമകള്‍ ഒരിക്കല്‍ മാത്രം വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ടവയാണ് ഇത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വീടുകള്‍ പണിയുന്നവരുടെ ശ്രദ്ധയ്ക്ക്

Keywords : Kasaragod, Building, Tax, Kerala, Village Office, Government,Tax increased. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia