വീടിന് തീപിടിച്ച് 16 പവന്‍ സ്വര്‍ണാഭരണമുള്‍പ്പെടെ ചാമ്പലായി
Apr 7, 2012, 12:00 IST
ബദിയഡുക്ക: വീടിന് തീപിടിച്ച് രണ്ടരലക്ഷം രൂപയും 16 പവനുടക്കം 15 ലക്ഷത്തിന്റെ നഷ്ടം. കുമ്പഡാജെ ചേമ്പോട് ഉപ്രംകുളത്തെ മുഹമ്മദിന്റെ വീടിനാണ് തീപിടിച്ചത്. സംഭവ സമയത്ത് വീട്ടുടമയും കുടുംബവും കുമ്പഡാജെ ഉറൂസിനു പോയതായിരുന്നു.
പരിസരവാസികള്‍ അറിയിച്ചതിനെ തുര്‍ന്നാണ് ഇവര്‍ തിരിച്ചെത്തിയത്. ഫയര്‍ മാസ്റ്റര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ രണ്ടു ണിക്കൂര്‍ കഠിന ശ്രമത്തിനുശേഷം തീ കെടുത്തിയെങ്കിലും വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. ആധാരമുള്‍പ്പെടെ 18 ക്വിന്റല്‍ അടക്കയും ഗൃഹോപകരണങ്ങളും കത്തിച്ചാമ്പലായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബദിയഡുക്ക പൊലീസ് വീട് പരിശോധിച്ചു.

Keywords: Badiyadukka, Fire, House