വീടിന്റെ വാതില്‍ തകര്‍ത്ത് 30 പവനും 50000 രൂപയും കവര്‍ച്ച ചെയ്തു
Jul 8, 2012, 00:27 IST
മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ റാബിയയും മാതാവ് ബീഫാത്തിമയും വൈകുന്നേരം നാലുമണിയോടെ വീട് പൂട്ടി തളങ്കര നുസ്രത്ത് നഗറില്‍ മരണപ്പെട്ട ബന്ധു വീട്ടിലേക്ക് പോയിരുന്നു. റാബിയയും ബീഫാത്തിമയും രാത്രി 10.30 ഓടെ തിരിച്ചെത്തിയപ്പോഴേക്കും വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബെഡ് റൂമിലുണ്ടായിരുന്ന മൂന്ന് അലമാരകളും വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
Photo: Zubair Pallikkal
Photo: Zubair Pallikkal
Keywords: Kasaragod, Robbery, Meepugiri, Parakadav, Gold.