വീടിന്റെ ഫൗണ്ടേഷന്‍ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
Sep 12, 2017, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 12/09/2017) വീടിന്റെ ഫൗണ്ടേഷന്‍ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. കുതിരപ്പാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡിന് സമീപം താമസിക്കുന്ന വെങ്കിട്ടരാജ(60)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. കുതിരപ്പാടിയിലെ സ്വകാര്യവ്യക്തിയുടെ വീടിനുവേണ്ടി ഫൗണ്ടേഷനെടുക്കുന്ന ജോലിയില്‍ വെങ്കിട്ടരാജയും മറ്റ് മൂന്ന് തൊഴിലാളികളും ഏര്‍പ്പെട്ടുവരികയായിരുന്നു. ഇതിനിടെയാണ് വെങ്കിട്ടരാജയുടെ ദേഹത്ത് മണ്ണിടിഞ്ഞുവീണത്.
കഴുത്തോളം മണ്ണുമൂടിയ നിലയിലായിരുന്ന വെങ്കിട്ടരാജയെ ജെ സി ബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. നാഗപ്പ, സീതാരാമ, ഗോപാല എന്നിവരാണ് വെങ്കിട്ടരാജക്കൊപ്പം പണിയെടുത്തിരുന്നത്. നാഗപ്പയുടെ ദേഹത്തും മണ്ണ് വീണുവെങ്കിലും കാര്യമായ പരിക്കൊന്നുമല്ല. വെങ്കിട്ടരാജയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു. കുഴിയില്‍ ഇറങ്ങി പണിയെടുക്കുന്നതിനിടെ കൂട്ടിയിട്ടിരുന്ന മണ്ണാണ് വെങ്കിട്ടരമണയുടെ ദേഹത്ത് വീണത്. കാസര്‍കോട് ടൗണ്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: തുളസി. മക്കള്‍: ദയാനന്ദ, ശ്രീമതി, മോഹിനി, വിലാസിനി. മരുമക്കള്‍: ഗോതണ്ടന്‍, യോഗേഷ്, അനന്തപത്മനാഭന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, House, Death, Hospital, Police, Postmortem, News.