city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീ­ട് കു­ത്തി­തു­റന്ന മോ­ഷ്ടാ­വ് ഗള്‍­ഫു­കാര­ന്റെ ഭാ­ര്യയു­ടെ സ്വര്‍­ണ്ണമാ­ല ക­വര്‍ന്നു

വീ­ട് കു­ത്തി­തു­റന്ന മോ­ഷ്ടാ­വ് ഗള്‍­ഫു­കാര­ന്റെ ഭാ­ര്യയു­ടെ സ്വര്‍­ണ്ണമാ­ല ക­വര്‍ന്നു
കുമ്പ­ള: വീ­ട് കു­ത്തി­തുറ­ന്ന മോ­ഷ്ടാ­വ് വീ­ട്ടി­ലുറ­ങ്ങി കി­ട­ക്കു­ക­യാ­യി­രു­ന്ന ഗള്‍­ഫു­കാ­ര­ന്റെ ഭാ­ര്യ­യു­ടെ ക­ഴു­ത്തില്‍ നിന്നും ര­ണ്ട് പവ­ന്റെ സ്വര്‍­ണ്ണമാ­ല ക­വര്‍ന്നു. ബന്തി­യോ­ട് വി­ല്ലേജ് ഓ­ഫീ­സി­ന് സ­മീപ­ത്തെ ഗള്‍­ഫു­കാ­രനാ­യ അ­ബ്ദുല്‍ റ­ഹ്മാ­ന്റെ ഭാ­ര്യ അ­സ്­മ­യു­ടെ ക­ഴു­ത്തില്‍ നി­ന്നാ­ണ് ര­ണ്ട് പവ­ന്റെ സ്വര്‍­ണ്ണമാ­ല ക­വര്‍­ച്ച ചെ­യ്­ത­ത്.

വ്യാ­ഴാഴ്­ച പു­ലര്‍­ച്ചെ മൂ­ന്നു മണി­യോ­ടെ ടെ­റ­സി­ന്റെ വാ­തില്‍ ക­മ്പി­പാ­ര­കൊ­ണ്ട് കു­ത്തി തുറ­ന്ന് അക­ത്ത് ക­ടന്ന മോ­ഷ്ടാ­വ് കി­ട­പ്പു­മു­റി­യില്‍ കയ­റി അ­ലമാ­ര കു­ത്തി­തു­റന്നു. അ­ല­മാ­ര­യ്­ക്കക­ത്ത് സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങള്‍ സൂ­ക്ഷി­ച്ചി­രു­ന്നെ­ങ്കിലും മോ­ഷ്ടാ­വി­ന് അ­ത് ക­ണ്ടെ­ത്താ­നാ­യില്ല. ഇ­തി­ന് ശേ­ഷ­മാ­ണ് ഉറ­ങ്ങി കി­ട­ക്കു­ക­യാ­യി­രു­ന്ന അ­സ്­മ­യു­ടെ ക­ഴുത്തില്‍ നിന്നും മാല പൊ­ട്ടി­ച്ചെ­ടു­ത്തത്.

മാ­ല­പൊ­ട്ടി­ക്കു­ന്ന­തി­നി­ടെ അസ്­മ ഉ­ണര്‍­ന്ന് ബഹ­ളം വെ­യ്­ക്കു­കയും അ­യല്‍­വാ­സികള്‍ ഓ­ടി­കൂ­ടി പോ­ലീ­സില്‍ വി­വ­ര­മ­റി­യി­ക്കു­കയും പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി തി­രി­ച്ചില്‍ ന­ട­ത്തി­യെ­ങ്കിലും മോ­ഷ്ടാ­വി­നെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞി­ട്ടില്ല. അ­സ്­മയും ര­ണ്ടു മ­ക്ക­ളു­മാ­ണ് വീ­ട്ടില്‍ താ­മ­സി­ക്കു­ന്നത്. കാസര്‍­കോ­ട്ടു നിന്നും വി­ര­ല­ടയാ­ള വി­ദ­ഗ്­ദ്ധര്‍ എ­ത്തി­യി­ട്ടു­ണ്ട്.

Keywords:  Kumbala, Gold chain, Theft, House-wife

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia