വീട്ടില്‍ നിന്ന് 8 പവന് കവര്‍ന്ന കേസ്: 2 പ്രതികളെ പിടികൂടി
Nov 13, 2012, 17:45 IST
മുള്ളേരിയ: വാതില്‍ തകര്‍ത്ത് വീട്ടില്‍ നിന്ന് എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ അറസ്റ്റുചെയ്തു. ബന്തിയോട്ടെ അബ്ബാസ് (35), ഉളിയത്തടുക്കയിലെ ഖാലിദ് (30) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് പള്ളത്തടുക്കയിലെ ഇബ്രാഹിമിന്റെ വീട്ടില്‍ കവര്‍ച നടത്തിയ കേസിലാണ് അറസ്റ്റ്.
ഇബ്രാഹിമും കുടുംബവും വീടുപൂട്ടി മംഗലാപുരം തൊക്കോട്ടെ മകളുടെ വീട്ടില്പോയസമയത്തായിരുന്നു കവര്‍ച. രാത്രി 7.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച നടത്തിയ കാര്യം ശ്രദ്ധയില്‍പെട്ടത്. സന്ധ്യക്ക് 6.30 ഓടെ വീട്ടില്‍ നിന്ന് ഒച്ചകേട്ടതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു. സൈബര്‍സെല്ലിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെ കുടുക്കാനായത്.
അറസ്റ്റിലായ അബ്ബാസിനെതിരെ കുമ്പള സ്റ്റേഷനില്‍ ഏതാനും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Mulleria, Bandiyod, Police, Case, Police, Arrest, Robbery, House, Gold, Kerala, Malayalam News