വീടുവിട്ട യുവതി മാതാവിനൊപ്പം പോയി; കാമുകനെതിരെ ഭാര്യയുടെ കേസ്
Jul 14, 2012, 16:46 IST
ചീമേനി: കാമുകനായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ ചീമേനി സ്വദേശിനിയായ യുവതിയെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.
ചീമേനി ചെമ്പ്രകാനം മുണ്ടയിലെ മിസ്രിയയെ(23)യാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്. രാജപുരം കൊട്ടോടി ആലിങ്കാല്‍ തകിടിയില്‍ എം അബ്ദുള്‍ റഹിമിനോടൊപ്പം ഒളിച്ചോടിയ മിസ്രിയയെ ചീമേനി പോലീസ് ഇടുക്കിയിലെ കുമളിയിലാണ് കണ്ടെത്തിയത്.
മിസ്രിയയെയും റഹിമിനെയും പോലീസ് ചീമേനി പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റഹിം തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും താന്‍ സ്വമേധയാ പോയതാണെന്നും എന്നാല്‍ മാതാവിനോടൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും മിസ്രിയ കോടതിയില്‍ മൊഴി നല്കി.
ഇതേ തുടര്‍ന്ന് മിസ്രിയയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. യുവതി ഇതേ തുടര്‍ന്ന് മാതാവിനോടൊപ്പം പോയി. അതിനിടെ അബ്ദുള്‍ റഹിമിനെതിരെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ചീമേനി പോലീസ് കേസെടുത്തു. പടന്നക്കാട് കുതിരുമ്മലിലെ സി എച്ച് താഹിറയാണ് അബ്ദുള്‍ റഹിമിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
സ്ത്രീധനത്തിനു വേണ്ടി ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് താഹിറയുടെ ഹരജി. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ റഹിമിനെതിരെ കേസെടുക്കാന്‍ കോടതി ചീമേനി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അബ്ദുള്‍ റഹീമിന് പുറമെ ഭര്‍തൃ പിതാവ് അബ്ദുള്‍ സലാം, സലാമിന്റെ രണ്ടാം ഭാര്യ അലീമ, റിയാസ് എന്നിവര്‍ക്കെതിരെയും ഹരജി നല്‍കിയിരുന്നു.

Keywords: Kasaragod, Woman, Love, Police case, Wife, Court